വീടിൻ്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

വീടിൻ്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു
Feb 3, 2023 06:46 PM | By Vyshnavy Rajan

തൃശൂർ : കൊടകര കൊപ്രക്കളത്ത് വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു. ടെറസില്‍ കയറി നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോല്‍ കാല്‍ വഴുതി വീണാണ് മരണം സംഭവിച്ചത്. ഉടൻ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹാരവങ്ങൾ ഉയരേണ്ട വീട് കണ്ണീരിൽ കുതിർന്നു; ഫാത്തിമയുടെ മരണത്തിൽ നടുങ്ങി ഒരു നാട്

കണ്ണൂർ : നാളെ വിവാഹാരവങ്ങൾ ഉയരേണ്ട വീടാണ്... എല്ലാവരുടെയും കണ്ണുകൾ കരഞ്ഞ് കലങ്ങിയിരിക്കുന്നു. പ്രിയപ്പെട്ടവളുടെ ആകസ്മിക വേർപ്പാടിൽ കണ്ണീർക്കയത്തിൽ മുങ്ങിയിരിക്കുകയാണ് ഒരു നാട് മുഴുവൻ.

ഭർതൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെ, വീടിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ ഫാത്തിമ ഖമറുദ്ദീന്റെ (24) ജീവൻ വാഹനാപകടത്തിൽ പൊലിഞ്ഞത്. ഇന്നലെ പഴയങ്ങാടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു മരണം.


അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ കീഴറയിലെ കണ്ണപുരം നോർത്ത് എൽ.പി സ്കൂൾ അധ്യാപിക കുറ്റൂർ സ്വദേശി സി.പി. വീണ(47)യും ദാരുണമായി മരണപ്പെട്ടു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വേർപ്പാട് നാട്ടുകാർക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ടീച്ചറുടെ ഭർത്താവ് കെ.വി. മധുസൂദനനും ഫാത്തിമയുടെ ഭർത്താവ് കുട്ടിയസ്സൻ സാക്കി, മകൾ ഒന്നര വയസ്സുള്ള ഇസ്സ, മാതാവ് എം.പി താഹിറ എന്നിവർക്കും പരിക്കേറ്റിരുന്നു നാളെ ഫാത്തിമയുടെ ഭർതൃസഹോദരി ഹാദിയയും ഇരിക്കൂർ ദാറുൽ ഫലാഹിൽ എൻ. ഖാലിദിന്റെ മകൻ സി.സി. സഗീറും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.


വിവാഹത്തിനായി ഇരുവീടുകളിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയും പന്തലുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. കുടുംബാംഗത്തിന്റെ അകാലമരണത്തെ തുടർന്ന് വിവാഹം മാറ്റിവെച്ചു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കണ്ണൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ഫാത്തിമയും കുടുംബവും സഞ്ചരിച്ച കാറും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല. എൻ. ഖമറുദീനാണ് ഫാത്തിമയുടെ പിതാവ്. സഹോദരങ്ങൾ: ഫാസില, ഫൈറൂസ, ഫവാസ്, ഫസീഹ്. വിദ്യാർഥിയായ പൃഥ്വിദേവാണ് വീണയുടെ മകൻ. സഹോദരങ്ങൾ: ബിനു, ഷിജി.

The housewife died after falling from the terrace of her house

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories