Feb 3, 2023 03:52 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണത്തിൽ ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ ന്യായീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ.

ബജറ്റ് നിർദ്ദേശങ്ങൾ വിലക്കയറ്റത്തിന് ഇടയാക്കുന്നതല്ലെന്നും സാമൂഹിക സുരക്ഷിതത്വമാണ് അധിക സെസിലൂടെ ലക്ഷ്യം വച്ചതെന്നും ധനമന്ത്രി പറഞ്ഞു.

കടമെടുത്താണ് നിലവിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നത് .സർക്കാരിന് നികുതി ഏർപ്പെടുത്താൻ കഴിയുന്നത് മദ്യത്തിനും ഇന്ധനത്തിനും മാത്രമെന്നും അദ്ദേഹം പറഞ്ഞു.

വരുമാനത്തിൽ മാറ്റ് നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറെന്നും മന്ത്രി കൂട്ടിച്ചേർത്തു .

Finance Minister justified the introduction of fuel cess; KN Balagopal said that the budget proposals will not lead to price rise

Next TV

Top Stories