മുൻ മിസ് കേരള മരണപ്പെട്ട കാറപകടത്തിൽ മരണം മൂന്നായി

മുൻ മിസ് കേരള മരണപ്പെട്ട കാറപകടത്തിൽ മരണം മൂന്നായി
Nov 8, 2021 09:12 AM | By Anjana Shaji

കൊച്ചി : കൊച്ചി പാലാരിവട്ടത്ത് അന്‍സി കബീറും അഞ്ജനയും മരിച്ച വാഹനാപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു.ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്‍റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് ആണ് മരിച്ചത്. അകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഈ ഇരുപത്തിയഞ്ചുകാരന്‍. ഇന്നലെ രാത്രിയാണ് ആഷിഖ് മരിച്ചത്.

നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടി മീഡിയനിലെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.

ആറ്റിങ്ങല്‍ സ്വദേശിയായ അന്‍സിയുടെ ആകസ്മിക മരണത്തില്‍ അന്‍സിയുടെ മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി.

2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ - റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂ‍ർ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന.

ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽപെട്ടവർ സ‌ഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചിരുന്നു.

Three killed in Miss Kerala car accident

Next TV

Related Stories
ദിലിപിന്റെ വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്

Jan 24, 2022 06:24 AM

ദിലിപിന്റെ വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും...

Read More >>
 11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി

Jan 23, 2022 08:42 PM

11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം ആറ് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ...

Read More >>
ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

Jan 14, 2022 07:39 AM

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

Jan 10, 2022 07:49 AM

നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നു....

Read More >>
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Jan 7, 2022 07:49 AM

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

Jan 3, 2022 08:33 PM

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് (Actor Dileep) രം​ഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ...

Read More >>
Top Stories