രുചികരമായ കാരമൽ കാരറ്റ് പായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം ...

രുചികരമായ കാരമൽ കാരറ്റ് പായസം ഇനി എളുപ്പത്തിൽ തയ്യാറാക്കാം ...
Feb 3, 2023 02:17 PM | By Susmitha Surendran

പായസം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ?കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നും കൂടിയാണ് പായസം . വിവിധ രുചിയിലുള്ള പായസം ഇന്ന് ലഭ്യമാണ്. കാരറ്റ് കൊണ്ടുള്ള പായസം തയ്യാറാക്കിയാലോ? രുചികരമായ കാരമൽ കാരറ്റ് പായസം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ...

കാരറ്റ് ഗ്രേറ്റ് ചെയ്തത് 1 കപ്പ്‌

റവ 1/2 കപ്പ്‌ പാൽ 1.5 ലിറ്റർ

പഞ്ചസാര 3/4 കപ്പ്‌

അണ്ടിപരിപ്പ് 10 എണ്ണം ഉണക്ക മുന്തിരി

10 എണ്ണം നെയ്യ് 2 ടേബിൾ സ്പൂൺ

കാരമൽ ഉണ്ടാകുന്നതിന്...

പഞ്ചസാര -3 ടേബിൾ സ്പൂൺ

അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യൊഴിച്ചു അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക.വറുത്തതിനെ മാറ്റിയ ശേഷം ആ നെയ്യിൽ തന്നെ ഗ്രേറ്റ് ചെയ്ത കാരറ്റ് നന്നായി വഴറ്റി എടുക്കുക.

വഴറ്റി വന്ന കാരറ്റിനെയും മാറ്റിയ ശേഷം ആ പാനിലേക്കു ഒരു ടീസ്പൂൺ നെയ്യൊഴിച്ചു റവ രണ്ടു മിനിറ്റ് വറുക്കുക. വറുത്ത ശേഷം വഴറ്റി വച്ച കാരറ്റ് കൂടി ചേർത്തു നന്നായി മിക്സ്‌ ചെയ്തു രണ്ടു മിനിറ്റ് കൂടി വഴറ്റുക.

അതിലേക്കു കുറച്ചു കുറച്ചായി പാൽ ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക.10 മിനിട്ടോളം കുറുക്കുക. കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു നന്നായി തിളപ്പിക്കുക.

കുറച്ചു കുറുകി പാകമാകുമ്പോൾ തീ കെടുത്തുക. കാരമൽ ഉണ്ടാകാനായി ഒരു നോൺസ്റ്റിക്ക് പാനിൽ 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു മീഡിയം ചൂടിൽ ഇളക്കി കൊടുക്കുക. പഞ്ചസാര ഉരുകി കാരമൽ ആയി വരുമ്പോൾ പായസത്തിലേക്കു ചേർത്തു കൊടുക്കുക.

കാരമൽ നന്നായി മിക്സ്‌ ആകുന്നത് വരെ ഇളക്കി കൊടുക്കുക. വറുത്തു വച്ച അണ്ടിപരിപ്പും മുന്തിരിയും ചേർത്തു കൊടുക്കാം. കാരമൽ കാരറ്റ് പായസം റെഡി...

How about making a delicious caramelized carrot stew?

Next TV

Related Stories
 വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി

Mar 23, 2023 01:31 PM

വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി

വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. തണ്ണിമത്തൻ കൊണ്ടൊരു അടിപൊളി ഷേക്ക് തയ്യാറാക്കിയാലോ?...

Read More >>
രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

Mar 16, 2023 08:52 AM

രാവിലെ ബ്രേക്ഫാസ്റ്റിന് ബോംബേ ടോസ്റ്റ്‌ ആയാലോ...?

ഇന്ത്യന്‍ കോഫി ഹൗസ് ഒരു വികാരമാണ്. അവിടെ മാറാത്തതായി ഒരുപാട് വിഭവങ്ങളുണ്ട്. അത്തരത്തില്‍ ഒരു വിഭവം നമുക്ക് വീട്ടില്‍ ട്രൈ ചെയ്താലോ? ഇന്ത്യന്‍ കോഫി...

Read More >>
വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

Mar 7, 2023 01:43 PM

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ കൂട്ടുകള്‍...

വെളുത്തുള്ളി കൊണ്ട് തയ്യാറാക്കാവുന്ന മൂന്ന് രുചികരമായ...

Read More >>
നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

Mar 3, 2023 03:47 PM

നാവിൽ കൊതിയൂറും ചെമ്മീന്‍ തവ ഫ്രൈ തയ്യാറാക്കിയാല്ലോ? റെസിപ്പി

നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ നാവിൽ വെള്ളമൂറും ചെമ്മീൻ തവ ഫ്രൈ തയ്യാറാക്കിയാല്ലോ?...

Read More >>
കാബേജ് പക്കോഡ ഇനി  എളുപ്പത്തിൽ തയ്യാറാക്കാം

Mar 2, 2023 04:26 PM

കാബേജ് പക്കോഡ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

വീട്ടിൽ കാബേജ് ഇരിപ്പുണ്ടോ? എന്നാൽ ഇന്ന് കറുമുറെ തിന്നാൻ പക്കോഡ് ഉണ്ടാക്കിയാലോ? കാബേജ് കൊണ്ട് പക്കോഡ ഉണ്ടാക്കാം ഇനി...

Read More >>
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

Mar 1, 2023 01:58 PM

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരവുമായ ഓട്സ് പുട്ട് ; റെസിപ്പി

അതിലൊന്നാണ് ഓട്സ് പുട്ട്. വളരെ ഹെൽത്തിയും രുചികരവുമാണ് ഓട്സ്...

Read More >>
Top Stories