തൃശൂരിൽ കാർ കനാലിൽ വീണ് അപകടം; 4 പേർ രക്ഷപ്പെട്ടു

തൃശൂരിൽ കാർ കനാലിൽ വീണ് അപകടം; 4 പേർ രക്ഷപ്പെട്ടു
Feb 3, 2023 10:52 AM | By Kavya N

തൃശൂർ: തൃശൂർ തുമ്പൂർമുഴിയിൽ കാർ കനാലിൽ വീണു. കാറിൽ ഉണ്ടായിരുന്ന 4 പേർ രക്ഷപ്പെട്ടു.

അതിരപ്പിള്ളിയിലെ ഒരു റിസോർട്ടിലേക്ക് വന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.കാർ ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി. ആർക്കും പരിക്കില്ല.

വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു.

അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തീ പടര്‍ന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്

കണ്ണൂർ : കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് കണ്ണൂർ ആർടിഒ.

കാറിൽ എക്‌സ്ട്രാ ഫിറ്റിംങ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് നേരത്തെ തന്നെ പുക ഉയർന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാൽ ആശുപത്രിയിൽ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോർട്ട്.

പെട്രോൾ ടാങ്കിന് തീപിടിക്കുന്നതിന് മുൻപ് ഫയർ ഫോഴ്‌സ് തീയണച്ചു. പെർഫ്യൂം, സാനിറ്റൈസർ പോലുള്ള വസ്തുക്കൾ തീപടരാൻ കാരണമായേക്കാം.

വിശദ പരിശോധനക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ആർടിഒ ഉണ്ണികൃഷ്ണൻ അറിയിച്ചു. കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കണ്ണൂർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാവിലെ 10.40 ഓടെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂർണ്ണ ഗർഭിണിയായ റീഷയെ പ്രസവവേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിയിൽ എത്താൻ 100 മീറ്റർ മാത്രം അവശേഷിക്കവേയാണ് കാറിൽ തീ പടർന്നത്.

പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന റീഷയുടെ അച്ഛൻ, അമ്മ, മാതൃസഹോദരി,മൂത്ത കുട്ടി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻ സീറ്റിൽ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ച് പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.



Accident in Thrissur, car falls into the canal; 4 people survived

Next TV

Related Stories
#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

Mar 29, 2024 11:21 AM

#robbery | ബാങ്ക് കവർച്ച; ഇ​സാ​ഫ് ബാ​ങ്കി​ൽ നിന്ന്​ നഷ്​ടമായത്​ 263,000 രൂ​പ

സി​.സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 4.49നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന്​...

Read More >>
#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

Mar 29, 2024 10:53 AM

#arrested|നെയ്യാറ്റിൻകര കൊലപാതകം : നാലു പേർ പിടിയിൽ

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​...

Read More >>
#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

Mar 29, 2024 10:45 AM

#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും...

Read More >>
#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

Mar 29, 2024 10:40 AM

#MDMA | വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ

ക​ണ്ണാ​ന്തു​റ​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ജോ​ണ്‍ ബാ​പ്​​റ്റി​സ്റ്റി​നെ (24) ആ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍...

Read More >>
#metalmaterial  | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

Mar 29, 2024 10:32 AM

#metalmaterial | കേക്കിനൊപ്പം വിഴുങ്ങിയ ലോഹപദാർഥം പുറത്തെടുത്തു

കു​ട്ടി​യു​ടെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഡ്യൂ​ഡെ​നോ​സ്കോ​പ്പി വ​ഴി പ​ദാ​ർ​ഥം നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ...

Read More >>
Top Stories