ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
Feb 2, 2023 11:18 PM | By Vyshnavy Rajan

ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2022 ഫിഫ ലോകകപ്പിൽ ഫ്രാൻസിന്റെ ഫൈനൽ പ്രവേശനത്തിന് ടീമിന്റെ പ്രതിരോധ നിരയുടെ നേതൃത്വം ഏറ്റെടുത്തതും വരാൻ ആയിരുന്നു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. ഒരു ദശാബ്ദക്കാലം രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം സാമൂഹിക മാധ്യങ്ങളിലൂടെ അറിയിച്ചത്.

ഫ്രാൻസിന്റെ നീല ജേഴ്‌സി ധരിക്കുമ്പോഴെല്ലാം അഭിമാനം തോന്നുന്നവെന്നും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും താരം വ്യക്തമാക്കി. കുറിപ്പിൽ ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംസിനോടും സഹതാരങ്ങളോടും ആരധകരോടും താരം നന്ദി പ്രകടിപ്പിച്ചു.

കഴിഞ്ഞ വർഷം ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടെങ്കിലും ടീമിനെ പിന്തുണച്ച എല്ലാവരോടും താരം സ്നേഹം പ്രകടിപ്പിച്ചു. 2013 ലാണ് റാഫേൽ വരാൻ ഫ്രാൻസിന് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. ഫ്രാൻസിലെ ഹെല്ലമസ് ക്ലബിലൂടെ ഫുട്ബോൾ ജീവിതം തുടങ്ങിയ താരം പിന്നീട് ലെൻസ് ക്ലബ്ബിലേക്ക് ചേക്കേറി.

അവിടെ നിന്നാണ് 2011ൽ സ്പാനിഷ് ഭീമന്മാരായ റിയൽ മാഡ്രിഡിലേക്ക് വരാൻ എത്തുന്നത്. പത്തു വർഷം ക്ലബിനൊപ്പം തുടർന്ന നാല് ചാമ്പ്യൻസ് ലീഗ് കിരീടവും മൂന്ന് ലാ ലിഗ കിരീടവും നേടി. 2021ൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറി. ഫ്രാൻസിനൊപ്പം 2018ൽ ഫിഫ ലോകകപ്പും 2021ൽ യുവേഫ നേഷൻസ് ലീഗും നേടിയിട്ടുണ്ട്.

French star Raphael Varane has retired from international football

Next TV

Related Stories
മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

Mar 23, 2023 12:01 AM

മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച്‌ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്ബര 2-1ന്...

Read More >>
പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

Mar 22, 2023 07:07 AM

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തിൽ യു.പി വാരിയേഴ്സിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച്...

Read More >>
എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

Mar 18, 2023 10:37 PM

എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍....

Read More >>
ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

Mar 18, 2023 08:56 PM

ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോൾ വീതം അടിച്ച്...

Read More >>
ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Mar 17, 2023 02:28 PM

ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും...

Read More >>
പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

Mar 15, 2023 11:47 PM

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. സീസണിലെ ആറാം മത്സരത്തില്‍ ആര്‍സിബി...

Read More >>
Top Stories