വയോധികന്‍ കാൽ വഴുതി പുഴയിൽ വീണ് മരിച്ചു

വയോധികന്‍ കാൽ വഴുതി പുഴയിൽ വീണ് മരിച്ചു
Feb 2, 2023 08:12 PM | By Susmitha Surendran

എടത്വാ: ആലപ്പുഴയില്‍ വയോധികന്‍ കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2.30-ന് നീരേറ്റുപുറം തോമ്പിൽ കടവിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുയി സംസാരിച്ച് നിൽക്കുന്നതിനിടെ സംരക്ഷണ ഭിത്തിയിൽ നിന്ന് കാൽ വഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു.

കൂടെനിന്നവരും ഓടിയെത്തിയവരും നദിയിൽ ചാടി സുകുമാരനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. ഉടനെ തന്നെ വാഹനത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് പ്രാധമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജഗതമ്മ. മക്കൾ: സുജ, സുനിൽ, അനിൽ. മരുമക്കൾ: മഞ്ജു, അജീഷ, ബൈജു.

The old man slipped and fell into the river and died

Next TV

Related Stories
#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

Apr 25, 2024 03:42 PM

#lottery |80 ലക്ഷം നിങ്ങൾക്കാകുമോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 03:10 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം അഗ്നിരക്ഷാസേന എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക്...

Read More >>
#EPJayarajan |ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു -  ഇപി ജയരാജൻ

Apr 25, 2024 02:49 PM

#EPJayarajan |ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു - ഇപി ജയരാജൻ

ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു...

Read More >>
#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

Apr 25, 2024 02:29 PM

#arrest | ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: ചാരായവും വാറ്റുപകരണങ്ങളുമായി 65-കാരൻ പിടിയില്‍

നൂറനാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ബി. സുനിൽകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എൻ....

Read More >>
#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

Apr 25, 2024 02:10 PM

#KRadhakrishnan |ആലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ ആയുധങ്ങളെന്ന് കോൺഗ്രസ്; പണിയായുധങ്ങളാണെന്ന് കെ.രാധാകൃഷ്ണൻ

എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ അകമ്പടി വാഹനത്തിൽ നിന്നും ആയുധങ്ങൾ മാറ്റുന്ന ദൃശ്യങ്ങൾ...

Read More >>
Top Stories