സാബു എം ജേക്കബ് ആം ആദ്മി പാർട്ടിയിലേക്കെന്ന് സൂചന

സാബു എം ജേക്കബ് ആം ആദ്മി പാർട്ടിയിലേക്കെന്ന് സൂചന
Feb 2, 2023 10:42 AM | By Vyshnavy Rajan

എറണാകുളം : ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ആംആദ്മി പാർട്ടിയിലേക്കെന്ന് സൂചന. എഎപി ഡൽഹി സംഘം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ജനുവരി 26 മുതൽ 29 വരെയായിരുന്നു സന്ദർശനം.

പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ചർച്ചകളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സാബു എം ജേക്കബിനെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് എഎപിയിലെ ഭൂരിപക്ഷാഭിപ്രായമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ജനുവരി 23 ന് ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടിരുന്നു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാർട്ടി ദേശീയ സംഘടന ജനറൽ സെക്രട്ടറി ഡോക്ടർ സന്ദീപ് പതക് അറിയിച്ചിരുന്നു.

ജനുവരി ആദ്യ പകുതുയിൽ ഡൽഹിയിൽ ചേർന്ന ആം ആദ്മി ഉന്നതതല യോഗത്തിൽ കേരളത്തിലും ഒഡീഷയിലും നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സജീവമാകണമെന്ന് തീരുമാനിച്ചിരുന്നു.

അതിനു മുൻപായി താഴെതട്ട് മുതൽ സംഘടനയെ പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തിരുന്നു. കൂടുതൽ യുവാക്കളെയും പിന്നോക്ക വിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്ന രീതിയിൽ പുനസംഘടന നടപ്പാക്കാനായിരുന്നു പദ്ധതി.

It is hinted that Sabu M Jacob will join the Aam Aadmi Party

Next TV

Related Stories
 ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയുള്ള പോരാട്ടം, എന്തു വില കൊടുക്കാനും തയ്യാർ; രാഹുൽ ഗാന്ധി

Mar 24, 2023 08:18 PM

ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയുള്ള പോരാട്ടം, എന്തു വില കൊടുക്കാനും തയ്യാർ; രാഹുൽ ഗാന്ധി

സൂറത്ത് സെക്ഷൻസ് കോടതിയുടെ ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷപ്പെട്ടതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം എട്ട് വർഷത്തെ അയോഗ്യത ഭീഷണിയാണ്...

Read More >>
ജനാധിപത്യത്തിന്റെ മരണം; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ  നടപടിക്കെതിരെ എംകെ സ്റ്റാലിൻ

Mar 24, 2023 07:56 PM

ജനാധിപത്യത്തിന്റെ മരണം; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ എംകെ സ്റ്റാലിൻ

ജനാധിപത്യത്തിന്റെ മരണമണിയാണിതെന്നും ബിജെപി പകയുടെ രാഷ്ട്രീയത്തിൽ നിന്ന് സമ്പൂർണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിൻ...

Read More >>
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

Mar 24, 2023 06:59 PM

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റിൽ അയോ​ഗ്യനാക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി...

Read More >>
വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്; റോഡ് ഉപരോധിച്ച് കോൺഗ്രസ്

Mar 24, 2023 05:45 PM

വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്; റോഡ് ഉപരോധിച്ച് കോൺഗ്രസ്

കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച്...

Read More >>
''ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം''; കേന്ദ്രത്തിനും ആർഎസ്എസിനും തലശേരി ബിഷപ്പിനുമെതിരെ മുഖ്യമന്ത്രി

Mar 22, 2023 07:21 PM

''ബിജെപി അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളം''; കേന്ദ്രത്തിനും ആർഎസ്എസിനും തലശേരി ബിഷപ്പിനുമെതിരെ മുഖ്യമന്ത്രി

വർഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആർഎസ്എസ്. അതിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി. അത് ആർക്കും പറഞ്ഞു കൊടുക്കേണ്ട...

Read More >>
 യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

Mar 21, 2023 08:19 PM

യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തേക്കോ...

Read More >>
Top Stories