ഒടുവിൽ പിടിയിൽ; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നത് കുപ്രസിദ്ധ മോഷ്ടാവ് കൂമന്‍ ജോളി

ഒടുവിൽ പിടിയിൽ; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നത് കുപ്രസിദ്ധ മോഷ്ടാവ് കൂമന്‍ ജോളി
Feb 2, 2023 06:58 AM | By Vyshnavy Rajan

തൃശൂര്‍ : തിരൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നത് കുപ്രസിദ്ധ മോഷ്ടാവ്. മുപ്പതിലധികം മോഷണകേസുകളില്‍ പ്രതിയായ മലയാറ്റൂര്‍ സ്വദേശി കൂമന്‍ ജോളി എന്നറിയപ്പെടുന്ന ജോളി വര്‍ഗീസാണ് പിടിയിലായത്.

ഇയാളെ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. തിരൂര്‍ കിഴക്കേ അങ്ങാടി ആലപ്പാടന്‍ വീട്ടില്‍ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടരപവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്. കഴിഞ്ഞ 24ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.

വീടിന് പിറകിലായി ചക്ക വെട്ടുകയായിരുന്നു സീമ. പിറകില്‍ നിന്ന് മുഖം പൊത്തിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ മോഷ്ടാവിന്റെ വിരല്‍ വീട്ടമ്മ കടിച്ചു. വിരല്‍ വലിച്ചെടുക്കുന്നതിനിടെ സീമയുടെ ഒരു പല്ലിന് പരിക്കേറ്റു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂമന്‍ ജോളിയെന്ന കുപ്രസിദ്ധ മോഷ്ടാവാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. കവര്‍ച്ചയ്ക്ക് ശേഷം ഈ മേഖലയില്‍ ചുറ്റിക്കറങ്ങിയ ഇയാള്‍ തിരൂര്‍ പള്ളിയില്‍ രാവിലെ കുര്‍ബാനയ്ക്ക് എത്തിയവര്‍ക്കിടയില്‍ നടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മലയാറ്റൂര്‍ മുണ്ടങ്ങമറ്റത്ത് നിന്നും ജോളിയെ പിടികൂടിയത്. 30ല്‍ അധികം മോഷണമാണ് ഇയാള്‍നടത്തിയിട്ടുള്ളത്. ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണ്.

വിയ്യൂര്‍ എസ്‌ഐ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘവും സിറ്റി ഷാഡോ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചേര്‍പ്പിലെ ജ്വല്ലറിയില്‍ നിന്ന് ആഭരണം ഉരുക്കിയ നിലയില്‍ വീണ്ടെടുത്തു. പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Finally caught; Notorious thief Kooman Jolly attacked the housewife and stole the gold necklace

Next TV

Related Stories
#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

Mar 28, 2024 10:49 PM

#wildelephantattack | കാട്ടാനയുടെ ആക്രമണം: യുവതിയുടെ മൃതശരീരവുമായി പൊലീസും ബന്ധുക്കളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്റര്‍

വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരിക്കേറ്റ സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക്...

Read More >>
#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

Mar 28, 2024 09:57 PM

#KKShailaja | മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും വര്‍ഗ്ഗീയതയും നിറഞ്ഞ ഭരണകൂടം: കെ കെ ശൈലജ

പ്രവാസി കുടുംബങ്ങള്‍ക്കുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പ്രവാസി കുടുംബങ്ങളുടെ...

Read More >>
#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

Mar 28, 2024 09:31 PM

#motherpleading | ഈ കണ്ണുനീര്‍ കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ

തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ...

Read More >>
#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

Mar 28, 2024 09:30 PM

#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ...

Read More >>
#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

Mar 28, 2024 09:22 PM

#fraud | ‘അഞ്ജനയെ പരിചയപ്പെട്ടത് ഫോണിലൂടെ, സംശയം തോന്നിയില്ല; വീസ തട്ടിപ്പിലൂടെ നേടിയത് കോടികൾ’

അവരുടെ പെരുമാറ്റത്തിലോ ഇടപെടലിലോ സംശയം തോന്നിയില്ല. നിരവധി പേരാണ് യുകെയിൽ അവർ വഴി പോയതെന്ന് ഞങ്ങളെ പറഞ്ഞ്...

Read More >>
#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

Mar 28, 2024 09:02 PM

#arrest | കൂര്‍ക്ക വ്യാപാരിയെ അടിച്ചിട്ട് 17,000 രൂപയും ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണ്ണാർക്കാട് ഇൻസ്പെക്ടർ ഇആർ ബൈജുവിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്...

Read More >>
Top Stories