വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ യുവതി മരിച്ചു

വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ യുവതി  മരിച്ചു
Feb 1, 2023 11:08 AM | By Nourin Minara KM

ഡെന്‍വര്‍ : വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ 25 കാരി മരിച്ചു.

അമേരിക്കയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസായ സൌത്ത് വെസ്റ്റിന്‍റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് 25കാരിയായ ഗാബി അസോലിന്‍ നിലത്ത് വീഴുന്നത്.

ജനിതക രോഗം മൂലം നടക്കുന്നതിന് ബുദ്ധിമുട്ടുള്ള ഗാബി വീല്‍ ചെയറിന്‍റെ സഹായത്തോടെയായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിലേറ്റ പരിക്ക് യുവതിയുടെ അവസ്ഥ കൂടുതല്‍ ദുഷ്കരമാക്കുകയായിരുന്നു.

നടുവിനും തലയ്ക്കുമേറ്റ പരിക്കോടെ യുവതി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഒരു വര്‍ഷത്തോളം വെന്‍റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

ഡെന്‍വറിലുള്ള സഹോദരിയെ കാണാനുള്ള യാത്രയാണ് ഗാബിയെ കിടപ്പിലാക്കിയത്.ഗാബിക്ക് പരിക്കേറ്റതിന് പിന്നാലെ കുടുംബം സൌത്ത് വെസ്റ്റ് എയര്‍ലൈനിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

ഇലക്ട്രിക് വീല്‍ ചെയറില്‍ റാംപിലൂടെ കയറുന്നതിനിടയില്‍ വാക്ക് വേയിലുണ്ടായ തടസമാണ് ഗാബി നിലത്തുവീഴുന്നതിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി വിശദമാക്കുന്നത്.

ഈ വീഴ്ചയോടെ ഗാബിയുടെ ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു. സൌത്ത് വെസ്റ്റ് എയര്‍ലൈനിനും ഗേറ്റ് സ്റ്റാഫിനെതിരെയുമായിരുന്നു കുടുംബത്തിന്‍റെ പരാതി.

A 25-year-old woman who was bed-ridden died of serious injuries in an accident while boarding the plane in a wheelchair.

Next TV

Related Stories
#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

Mar 28, 2024 06:54 PM

#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി....

Read More >>
#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Mar 28, 2024 09:03 AM

#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച്‌ പാലം തകർന്നതിനെ തുടർന്ന്‌ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ വീണ പിക്കപ്പ്...

Read More >>
#arrest | വിചിത്രമായ പരാതിയുമായി പൊലീസില്‍ വിളിച്ചത് 19 തവണ, ഒടുവില്‍ പരാതിക്കാരന്‍ തന്നെ അറസ്റ്റില്‍

Mar 27, 2024 03:56 PM

#arrest | വിചിത്രമായ പരാതിയുമായി പൊലീസില്‍ വിളിച്ചത് 19 തവണ, ഒടുവില്‍ പരാതിക്കാരന്‍ തന്നെ അറസ്റ്റില്‍

തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ സൈസ്മോർ നിഷേധിക്കുകയും അവയിൽ പലതും ശരിയല്ലെന്ന്...

Read More >>
#search | കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

Mar 27, 2024 07:26 AM

#search | കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍...

Read More >>
#baltimorebridge |കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു, വീഡിയോ

Mar 26, 2024 02:28 PM

#baltimorebridge |കപ്പലിടിച്ചു; ബാൾട്ടിമോർ പാലം തകർന്നുവീണു, വീഡിയോ

ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം....

Read More >>
#accident | ഞെട്ടിക്കുന്ന അപകടം; റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ കാര്‍ കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറി, നാല് മരണം

Mar 26, 2024 12:44 PM

#accident | ഞെട്ടിക്കുന്ന അപകടം; റേസിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ കാര്‍ കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറി, നാല് മരണം

റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട്...

Read More >>
Top Stories