പ്രണയനൈരാശ്യം; മൂന്നാറിൽ ടി ടി സി വിദ്യാർത്ഥിനിക്ക് വെട്ടേറ്റു

പ്രണയനൈരാശ്യം; മൂന്നാറിൽ ടി ടി സി വിദ്യാർത്ഥിനിക്ക് വെട്ടേറ്റു
Jan 31, 2023 11:31 PM | By Vyshnavy Rajan

ഇടുക്കി : മൂന്നാറിൽ ടി ടി സി വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പ്രണയനൈരാശ്യം മൂലമാണ് ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍ത്ഥിനിയെ വെട്ടിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

മൂന്നാറിൽ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ പഠിക്കുന്ന ടി ടി സി വിദ്യാർത്ഥിനിയായ പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് വീട്ടിൽ ആൽബർട്ട് സൗരിയർ മകൾ പ്രിൻസിയെയാണ് ആണ്‍ സുഹൃത്ത് വെട്ടി പരിക്കേല്‍പ്പിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പാലക്കാട് സ്വദേശി ആൽബിൻ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.

പഴയ മൂന്നാർ സ്കൂളിൽ പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞ് താമസ സ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഒരേ നാട്ടുകാരായ പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു.

കുറച്ച് നാളുകൾക്ക് മുൻപ് ആൻസിയോടുള്ള സ്നേഹം ആൽബിൽ വെളിപ്പെടുത്തി. എന്നാൽ ആൻസി ഉൾകൊള്ളാൻ തയ്യാറായില്ല. ഇതിനിടെ ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്ന് മൂന്നാറിലെത്തി.

എന്നാൽ, ഫോൺ നമ്പര്‍ സംഘടിപ്പിച്ച് ആൽബിൻ ശല്യപ്പെടുത്തൽ തുടർന്നു. കഴിഞ്ഞ ദിവസം ആൽബിന്‍റെ ഫോൺ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രിന്‍സി പഠിക്കുന്ന സ്ഥലം മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്.

സ്കുൾ കഴിയുന്നതുവരെ കാത്ത് നിന്ന ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് പ്രിന്‍സി എത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

heartbreak; TTC student hacked in Munnar

Next TV

Related Stories
#CollegePrincipal | വിദ്യാ‍ർത്ഥിനിയുടെ പരാതി: ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ

Mar 29, 2024 12:29 PM

#CollegePrincipal | വിദ്യാ‍ർത്ഥിനിയുടെ പരാതി: ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ

20 മിനിട്ടിന് ശേഷമാണ് വിദ്യാർത്ഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാർ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പിന്നീട് പ്രിൻസിപ്പൽ...

Read More >>
#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:25 PM

#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

Mar 29, 2024 12:16 PM

#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ഈ ​മാ​സം ര​ണ്ട്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം അ​ക്കൗ​ണ്ട് വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച് പി​ന്നീ​ട് പ​ണ​വും...

Read More >>
#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

Mar 29, 2024 12:13 PM

#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്....

Read More >>
#arrest |  വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

Mar 29, 2024 12:12 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​റ​സ്റ്റ്...

Read More >>
#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

Mar 29, 2024 12:03 PM

#Cyberfraud | നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കുകയും....

Read More >>
Top Stories