കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jan 30, 2023 10:11 PM | By Vyshnavy Rajan

മഞ്ചേശ്വരം : കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി. ഉപ്പള ഹിദായത്ത് നഗർ ബുറാഖ്‌ സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്.

മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ഞായറാഴ്ച രാത്രി മരിച്ചിരുന്നുഞായറാഴ്ച രാത്രി ഒമ്പതോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിക്കുകയായിരുന്നു. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട ഹെഗ്‌ഡെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റി.

A young man who was undergoing treatment died after being seriously injured after being hit by a car divider

Next TV

Related Stories
#sexualasult |  പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

Mar 28, 2024 04:47 PM

#sexualasult | പീഡനക്കേസിൽ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവർഷം കഠിനതടവ്

മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എം. ഗീത...

Read More >>
#rescued | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Mar 28, 2024 04:44 PM

#rescued | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ...

Read More >>
#robbed  |  എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

Mar 28, 2024 04:34 PM

#robbed | എടിഎമ്മില്‍ നിറയ്ക്കാനുള്ള 50 ലക്ഷം കവര്‍ന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം; അന്വേഷണം കര്‍ണാടകത്തിലേക്കും

ഇന്നലെ ഉച്ചയ്ക്കാണ് ഉപ്പളയിലെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ വാഹനത്തില്‍ നിന്ന്...

Read More >>
#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

Mar 28, 2024 04:34 PM

#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരി ഓയിൽ ഒഴിച്ച...

Read More >>
#death |ആദ്യം കണ്ടത് സുമേഷിന്‍റെ മൃതദേഹം, വിവരം പറയാൻ വീട്ടിലെത്തി, വാതിൽ തുറന്നില്ല; കൂട്ട മരണത്തിന്‍റെ ഞെട്ടലിൽ നാട്

Mar 28, 2024 04:16 PM

#death |ആദ്യം കണ്ടത് സുമേഷിന്‍റെ മൃതദേഹം, വിവരം പറയാൻ വീട്ടിലെത്തി, വാതിൽ തുറന്നില്ല; കൂട്ട മരണത്തിന്‍റെ ഞെട്ടലിൽ നാട്

ഇന്ന് രാവിലെയാണ് കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്....

Read More >>
 #imprisonment  | മാഹി പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്ന ജീവനക്കാരന് 3 വർഷം തടവും പിഴയും

Mar 28, 2024 04:11 PM

#imprisonment | മാഹി പെട്രോൾ പമ്പിൽ നിന്നും പണവുമായി കടന്ന ജീവനക്കാരന് 3 വർഷം തടവും പിഴയും

പമ്പിൽ ജോലിക്കെത്തിയ ആദ്യ ദിനം തന്നെ ലഭിച്ച മുഴുവൻ കലക്ഷനായ ഒരു ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപയുമായി ഇയാൾ കടന്നു കളയുകയായിരുന്നു....

Read More >>
Top Stories