മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ

 മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ
Jan 30, 2023 06:01 PM | By Vyshnavy Rajan

കാണ്‍പൂര്‍: മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ പൂനം എന്ന യുവതിയാണ് അറസ്റ്റിലായത്. ഭര്‍ത്താവായ ദബ്ബു ഗുപ്‌തയുടെ (40) മുഖത്ത് ആണ് ഇവര്‍ ആസിഡ് ഒഴിച്ചത്.

കലക്‌ടര്‍ഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോപ്പര്‍ഗഞ്ചില്‍ ഇന്നലെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ദബ്ബു ഗുപ്‌ത ഉര്‍സുല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദബ്ബു ഗുപ്‌ത വൈകി വീട്ടിലെത്തിയത് ഭാര്യ പൂനം ചോദ്യം ചെയ്‌തതാണ് വാക്കുതര്‍ക്കത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.ദബ്ബു ഗുപ്‌ത മദ്യപാനത്തിനടിമയായിരുന്നു എന്നാണ് പ്രദേശവാസികളായും, ബന്ധുക്കളും പറയുന്നത്. ഇയാള്‍ മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി അയല്‍ക്കാര്‍ വെളിപ്പെടുത്തി.

ഇക്കാരണത്താല്‍ ദമ്ബതികള്‍ വീട്ടില്‍ പതിവായി വഴക്കിടുമായിരുന്നുവെന്നും അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. ഞായറാഴ്‌ച വൈകിട്ടോടെ പൂനത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ് അറിയിച്ചു.

Woman arrested for throwing acid on her drunken husband's face

Next TV

Related Stories
#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

Apr 25, 2024 02:25 PM

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ...

Read More >>
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
Top Stories