കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Jan 30, 2023 09:09 AM | By Vyshnavy Rajan

കൊല്ലം : കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ​ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം റൂറൽ പൊലീസ് പരിധിയിൽ ഇത്രയും ഉയർന്ന തോതിൽ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. കൊല്ലം പട്ടത്താനം സ്വദേശിയായ 24 വയസുകാരൻ അമൽ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ബംഗളൂരുവിൽ പോയി വരും വഴി കൊട്ടാരക്കരയിൽ ബസ് ഇറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാൻസാഫ് സംഘം വിശദമായി പരിശോധിച്ചു.

ബാഗിൽ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു 106 ഗ്രാം എംഡിഎംഎ. ബാഗിൽ പുതിയ വസ്ത്രങ്ങളും പാദരക്ഷയും കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതിനിനിടയിലാണ് തുണിയിൽ പൊതിഞ്ഞ് മൂന്ന് കവറുകളാക്കി ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്.

അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്ര വലിയ തോതിൽ ലഹരി മരുന്നു വാങ്ങിക്കാൻ പണം മുടക്കിയത് ആരെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Young man arrested with MDMA in Kollam

Next TV

Related Stories
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്; ആത്മഹത്യാ ശ്രമമെന്ന് യുവതിയുടെ മൊഴി

Mar 24, 2023 09:24 PM

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്; ആത്മഹത്യാ ശ്രമമെന്ന് യുവതിയുടെ മൊഴി

റഷ്യൻ യുവതി പരിക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. സുഹൃത്തിൽ നിന്ന് മാനസിക...

Read More >>
രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി;  തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

Mar 24, 2023 08:53 PM

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടി; തലസ്ഥാനത്ത് പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ

കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ എംപിയുമായ രാഹുൽ ​ഗാന്ധിയെ വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോ​ഗ്യനാക്കിയ...

Read More >>
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി

Mar 24, 2023 08:23 PM

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി

രാഹുൽഗാന്ധിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും...

Read More >>
 വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

Mar 24, 2023 07:26 PM

വാഴപ്പിണ്ടിയുമായി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അറസ്റ്റിൽ

കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിൽ...

Read More >>
പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Mar 24, 2023 07:19 PM

പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ്...

Read More >>
കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

Mar 24, 2023 07:03 PM

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ റഷ്യൻ യുവതിയുടെ ആൺസുഹൃത്ത് പോലീസ്...

Read More >>
Top Stories