ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം

ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം
Jan 29, 2023 11:44 PM | By Vyshnavy Rajan

ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ കിവികൾ ശ്രമിച്ചത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചു.

കളിയിൽ നിലയുറപ്പിക്കും മുമ്ബ് ഓപ്പണർ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ടീം സ്കോർ അൻപത് റണ്ണിലേക്ക് കയറുന്നതിന് മുൻപ് ഇഷാൻ കിഷനും രാഹുൽ തൃപ്‍തിയും കളം വിട്ടു. സൂര്യകുമാർ യാദവ് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

മത്സരം അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെ മൂന്ന് റണ്ണുകൾ ആവശ്യമായിരുന്ന ഇന്ത്യക്ക് ബൗണ്ടറിയിലൂടെ സൂര്യകുമാർ വിജയം നേടിക്കൊടുത്തു. അഞ്ച് സ്പിന്നർമാരെ കളത്തിലിറക്കി കളി പിടിക്കാനുള്ള ന്യൂസിലൻഡിന്റെ ശ്രമങ്ങൾ തകർന്നത് സൂര്യകുമാറിനെ ബാറ്റിങ്ങിന് മുന്നിലായിരുന്നു.

മിഷേൽ ബ്രേസ്‌വെല്ലും ഗ്ലെൻ ഫിലിപ്സുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കിയത്. ഇന്ത്യയെ ബോളിങ്ങിന് അയച്ച ന്യൂസിലന്റിന്റെ പ്രതീക്ഷകളെ പവർപ്ലേയിൽ തന്നെ തകർത്താണ് നീലപ്പട തുടങ്ങിയത്. ചഹാൽ അടക്കം സ്പിന്നർമാരെ ഉപയോഗിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തന്ത്രം ഫലിക്കുന്നതാണ് മത്സരത്തിൽ കണ്ടത്.

ഫിൻ അലനെ (11) ചഹാലും ഡെവൊൺ കോൺവേയെ (11) വാഷിംഗ്ടൺ സുന്ദറും ഗ്ലെൻ ഫിലിപ്സിനെ (5) ദീപക് ഹൂഡയും ഡാരിൽ മിച്ചലിനെ (8) കുൽദീപ് യാദവും മടക്കിയപ്പോൾ മാർക് ചാപ്മാൻ (14) റണ്ണൗട്ടായി. മൈക്കൽ ബ്രേസ്‌വെലിനെ (14) ഹാർദിക് പാണ്ഡ്യ മടക്കി അയച്ചു.

ഇന്ത്യയുടെ വിജയത്തോടെ പരമ്പര സമനിലയിലായി. പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഫെബ്രുവരി 1ന് അഹമ്മദാബാദിൽ വെച്ചു നടക്കും.

India win 2nd T20 against New Zealand

Next TV

Related Stories
ബം​​ഗ​​ളൂ​​രു എ​​ഫ്‌.​​സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ളം​​വി​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ​​തി​​രെ ന​​ട​​പ​​ടി

Apr 1, 2023 10:45 AM

ബം​​ഗ​​ളൂ​​രു എ​​ഫ്‌.​​സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പ്ര​​തി​​ഷേ​​ധി​​ച്ച് ക​​ളം​​വി​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ​​തി​​രെ ന​​ട​​പ​​ടി

ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് പ്ലേ​​ഓ​​ഫി​​ല്‍ ബം​​ഗ​​ളൂ​​രു എ​​ഫ്‌.​​സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ വി​​വാ​​ദ ഗോ​​ളി​​ൽ...

Read More >>
ചെന്നൈക്ക് തോൽവിയോടെ തുടക്കം; സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് വിജയം

Apr 1, 2023 12:40 AM

ചെന്നൈക്ക് തോൽവിയോടെ തുടക്കം; സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ...

Read More >>
ഐ പി എൽ പതിനാറാം സീസണ് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും

Mar 31, 2023 01:23 PM

ഐ പി എൽ പതിനാറാം സീസണ് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍...

Read More >>
ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി; ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു

Mar 30, 2023 05:06 PM

ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി; ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ...

Read More >>
സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ

Mar 27, 2023 10:00 AM

സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ

മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാർഷിക...

Read More >>
മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

Mar 23, 2023 12:01 AM

മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച്‌ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്ബര 2-1ന്...

Read More >>
Top Stories

News from Regional Network