ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; പണം കവര്‍ന്നതിന് ശേഷം വഴിയിലുപേക്ഷിച്ചതായി പരാതി

ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; പണം കവര്‍ന്നതിന് ശേഷം വഴിയിലുപേക്ഷിച്ചതായി പരാതി
Jan 29, 2023 07:12 AM | By Vyshnavy Rajan

കല്‍പ്പറ്റ : ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതിന് ശേഷം വഴിയിലുപേക്ഷിച്ചതായി പരാതി. യുവാവിനെ കയറ്റിക്കൊണ്ടുപോയ കാര്‍ പിന്നീട് ബസിലും ക്രെയിനിലുമിടിച്ച് അപകടവുമുണ്ടാക്കി.

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം നടന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അബൂബക്കറെന്നയാളാണ് പരാതിക്കാരന്‍. കൊടുവള്ളിയില്‍ നിന്നും കെ.എസ്. ആര്‍.ടി.സി ബസില്‍ കല്‍പ്പറ്റ സ്റ്റാന്റിലിറങ്ങിയ ഉടന്‍ ബസിലെ യാത്രക്കാരനായിരുന്ന മറ്റൊരാളും ഇന്നോവ കാറിലെത്തിയ മൂന്ന് പേരും ചേര്‍ന്ന് വലിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നുവെന്നാണ് യുവാവിന്‍റെ പരാതി.

തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന നാല് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ശേഷം വെങ്ങപ്പള്ളി എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നും അബൂബക്കര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ മാനന്തവാടി ഗവ.ഹൈസ്‌ക്കൂളിന് സമീപം പിന്നീട് അപകടത്തില്‍പ്പെട്ടിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ കെ.എസ് ആര്‍.ടി.സി ബസ്സിനും, ക്രെയിനിലും ഇടിച്ചു.

അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഇറങ്ങിയോടിയതായി നാട്ടുകാര്‍ പറഞ്ഞു. പരാതിക്കാരനായ അബൂബക്കര്‍ കല്‍പ്പറ്റ സ്റ്റാന്റിലേക്കെത്തിയ ബസില്‍ തന്നെയാണ് കാറിടിച്ച് അപകടമുണ്ടായതെന്നും പറയുന്നു. പാരിതിയില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബസ് ജീവനക്കാരോട് അടക്കം കാര്യങ്ങള്‍ അന്വേഷിക്കാനാണ് പൊലീസ് നീക്കം.

അപകടത്തില്‍പ്പെട്ട കാര്‍ വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ എത്തി വിശദമായി പരിശോധിച്ചു. വാഹനം സഞ്ചരിക്കാന്‍ സാധ്യതയുള്ള റോഡുകള്‍ക്ക് ഇരുവശവുമുള്ള സ്ഥാപനങ്ങളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് കല്‍പ്പറ്റ പൊലീസ് ഒരുങ്ങുന്നത്.

The group reached Innova and abducted the young man; Complaint that the money was left on the road after being robbed

Next TV

Related Stories
#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Apr 19, 2024 04:14 PM

#childattack | കുട്ടിയെ വേണം; രണ്ടാനച്ഛൻ മർദ്ദിച്ച ഏഴ് വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

അമ്മക്ക് അസുഖമായതിനെ തുടർന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ്...

Read More >>
#Suicideattempt | ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

Apr 19, 2024 04:05 PM

#Suicideattempt | ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പൊലീസുകാര്‍ക്കും പൊള്ളലേറ്റു

സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ്...

Read More >>
#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ

Apr 19, 2024 03:32 PM

#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ

ഇവരുടെ പക്കൽ നിന്ന് 10 ഗ്രാം മെത്താംഫിറ്റാമിനാണ് കണ്ടെടുത്തത്. അർദ്ധരാത്രിയോടെ ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ്...

Read More >>
#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

Apr 19, 2024 03:25 PM

#KMShaji | വീണ വിജയൻ ജയിലിലാകും, സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്ന് കെ.എം. ഷാജി

അന്ന് എന്‍റെ പേരിൽ കേസെടുത്തു. എന്‍റെ പേരിൽ കേസിട്ടാൽ എല്ലാം അവസാനിക്കുമോ. ഞാൻ ചോദിക്കുന്ന എം.വി. ഗോവിന്ദനോടാണ്. നിങ്ങളാണ് എന്തു കൊണ്ടാണ് വീണ...

Read More >>
#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

Apr 19, 2024 03:10 PM

#udf | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി പരാതി

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി അസംബ്ലി സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും വിഗലാംഗര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍...

Read More >>
#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

Apr 19, 2024 02:24 PM

#death |അതിഥി തൊഴിലാളി മരിച്ച സംഭവം; കാരണം അമിത മദ്യപാനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

അമിതമദ്യപാനം മൂലം പാൻക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ്...

Read More >>
Top Stories