ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് അപകടത്തിൽപ്പെട്ടു; പരിക്കേറ്റ യുവാവ് മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് അപകടത്തിൽപ്പെട്ടു; പരിക്കേറ്റ യുവാവ് മരിച്ചു
Jan 28, 2023 03:47 PM | By Vyshnavy Rajan

തിരുവനന്തപുരം : കരമന-കളിയിക്ക വിള ദേശീയ പാതയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ബാലരാമപുരം പ്ലാവിള ധനലക്ഷമിയിൽ ശ്രീകുമാർ-ശ്രീബ ദമ്പതികളുടെ മകൻ ശ്രീജിത്ത് (21) ആണ് മരിച്ചത്.

മണക്കാട് നാഷണൽ കോളജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീജിത്ത് രണ്ടാഴ്ച മുൻപാണ് ഫുഡ് ഡെലിവറി ബോയിയായി പാർട്ട് ടൈം ജോലിയിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ ജോലി കഴിഞ്ഞ് മടങ്ങവേ വെടിവെച്ചാൻ കോവിലിന് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ശ്രീജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചു. സഹോദരി: ശ്രീലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക്. നരുവാമൂട് പൊലീസ് കേസെടുത്തു.

Bike accident while returning from work; The injured youth died

Next TV

Related Stories
#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

Apr 25, 2024 10:23 AM

#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കള്‍...

Read More >>
#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

Apr 25, 2024 10:09 AM

#anilantony |'വിജയം ഉറപ്പ്; നാലര ലക്ഷം വോട്ട് നേടും'; ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി

തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല....

Read More >>
 #TSiddique |വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

Apr 25, 2024 09:55 AM

#TSiddique |വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുൽത്താൻ ബത്തേരിയില്‍ നിന്ന്...

Read More >>
#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

Apr 25, 2024 09:29 AM

#bodyfound | പയ്യോളിയിൽ ചിതറിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി

പയ്യോളി റെയിൽവേ ഗേറ്റിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ...

Read More >>
Top Stories