മക്കൾ നീതി മയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

മക്കൾ നീതി മയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
Jan 28, 2023 12:50 PM | By Vyshnavy Rajan

ടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി പാർട്ടി അറിയിച്ചു. www.maiam.com എന്ന സൈറ്റിൽ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്ന പോസ്റ്റിന് പിന്നാലെയാണ് സൈബർ ആക്രമണം പുറത്തറിഞ്ഞത്.

ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവരാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നും അത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും പാർട്ടി ട്വിറ്ററിൽ കുറിച്ചു.

പാർട്ടിയുടെ ഔപചാരികമായ ലയനം 2023 ജനുവരി 30-ന് നടക്കുമെന്ന് അവകാശപ്പെടുന്ന പ്രസ് റിലീസ് ‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മക്കൾ നീതി മയ്യം പാർട്ടിയുടെ വൻ പ്രഖ്യാപനം’ എന്ന തലക്കെട്ടിൽ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംശയം ഉയർന്നത്.

പിന്നാലെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പാർട്ടി അറിയിച്ചു. സൈറ്റിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും പാർട്ടി അറിയിച്ചു.

“ഭാരതത്തിന്റെ നഷ്ടപ്പെട്ട ധാർമ്മികത വീണ്ടെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, ഇത് (ഭാരത് ജോഡോ ക്യാമ്പയിൻ) രാഷ്ട്രീയത്തിന് അതീതമായ ഒരു യാത്രയാണ്” എന്ന് കമൽഹാസൻ നേരത്തെ പറഞ്ഞിരുന്നു.

കൂടാതെ ഈറോഡ് ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അദ്ദേഹം പിന്തുണ നൽകിയിരുന്നു.

Makkal Neeti Mayam's website hacked

Next TV

Related Stories
#Lions | അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

Apr 18, 2024 07:32 AM

#Lions | അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്....

Read More >>
#maoists |ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

Apr 18, 2024 06:51 AM

#maoists |ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു

പോലീസിന് വേണ്ടി ഇയാൾ പ്രവർത്തിച്ചു എന്ന് ബോർഡ് എഴുതി വച്ചാണ് മാവോയിസ്റ്റുകൾ സ്ഥലം...

Read More >>
#court |  പ്രണയപരാജയത്തിന്റെ പേരിൽ ആത്മഹത്യചെയ്താൽ കാമുകിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി

Apr 17, 2024 09:30 PM

#court | പ്രണയപരാജയത്തിന്റെ പേരിൽ ആത്മഹത്യചെയ്താൽ കാമുകിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി

ആത്മഹത്യാപ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുന്‍കൂര്‍ ജാമ്യമനുവദിച്ചാണ് കോടതിയുടെ...

Read More >>
#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

Apr 17, 2024 07:41 PM

#fakevoterid |മധ്യപ്രദേശിൽ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

പ്രതി യൂട്യൂബ് നോക്കിയാണ് വ്യാജ വെബ്സൈറ്റ് നിർമ്മിച്ചത്. മാത്രമല്ല പ്രതി നിരവധി വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും...

Read More >>
#death |  വീട്ടിൽ വോട്ട് ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

Apr 17, 2024 05:15 PM

#death | വീട്ടിൽ വോട്ട് ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

റിട്ട.വില്ലേജ് അക്കൗണ്ടന്റ് ഡി.നാരായൺ ഉപാധ്യായുടെ ഭാര്യയായ യശോദ ചൊവ്വാഴ്ചയാണ് വീട്ടിൽ വോട്ട്...

Read More >>
Top Stories