മലയാളി യുവാവ് പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടതായി കുടുംബം

മലയാളി യുവാവ് പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടതായി കുടുംബം
Jan 27, 2023 10:51 PM | By Vyshnavy Rajan

പാലക്കാട് : മലയാളി യുവാവ് പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടതായി കുടുംബം. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് ആണ് പോളണ്ടില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് കുടുംബം അറിയിച്ചത്.

പോളണ്ടിലെ ബാങ്കില്‍ ജീവനക്കാരനായ ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി എംബസി അറിയിച്ചു.

പോളണ്ടിലെ വാഴ്‌സോ ജില്ലാ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കത്ത് ലഭിച്ചെന്നും ഇബ്രാഹിം ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എംബസി ഇബ്രാഹിമിന്റെ കുടുംബത്തിന് അയച്ച ഇ-മെയിലില്‍ പറയുന്നു.

തുടരന്വേഷണവുമായി എംബസി പൊലീസിനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇബ്രാഹിമിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ എംബസിക്ക് കത്തയച്ചിട്ടുണ്ട്.

Malayali youth killed in Poland, family says

Next TV

Related Stories
#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

Mar 28, 2024 07:30 PM

#Siddharthdeath | സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍

കേസന്വേഷണം സിബിഐയ്ക്കു വിട്ട് അന്നു വൈകിട്ട് ആഭ്യന്തരവകുപ്പ് വിജ്ഞാപനം...

Read More >>
#rupees |  കോഴിക്കോട് എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ

Mar 28, 2024 07:22 PM

#rupees | കോഴിക്കോട് എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ

കോഴിക്കോട് എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്....

Read More >>
#PinarayiVijayan | ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു; ഇഡിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പിണറായി വിജയൻ

Mar 28, 2024 07:18 PM

#PinarayiVijayan | ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു; ഇഡിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പിണറായി വിജയൻ

പൗരത്വനിയമഭേദഗതി ഭരണഘടന അംഗീകരിക്കുന്നില്ലെന്നും പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ലെന്നും പിണറായി...

Read More >>
#accident |  ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Mar 28, 2024 07:09 PM

#accident | ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് ഗുരുതര പരിക്ക്

പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ...

Read More >>
#rain |സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ; കൂടതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്

Mar 28, 2024 07:03 PM

#rain |സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ; കൂടതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്

സംസ്ഥാനത്ത് കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ചില ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്ന് അറിയിച്ചിരുന്നു....

Read More >>
#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

Mar 28, 2024 06:01 PM

#Hacked | ജഡ്ജിയുടെ ചേംബറിൽ‌ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചു. ഇതു പൊലീസ് ഉദ്യോഗസ്‌ഥർ തടഞ്ഞു. രമേശിനെ കോടതിയിൽനിന്നു...

Read More >>
Top Stories