ഇരവിപുരം : യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ഇരവിപുരം തേജസ് നഗര്‍ 123ല്‍ വയലില്‍ വീട്ടില്‍ ഉമര്‍ മുക്തര്‍ (21) ആണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
അമിത ശബ്ദത്തിന് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്ന് തെറ്റിദ്ധരിച്ച് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് ഇരവിപുരം സ്വദേശി സുധീറിനെ ബൈക്കിടിപ്പിക്കാന് ശ്രമം നടത്തുകയായിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്യുകയായിരുന്നു.
Attempt to kill a young man by hitting him on a bike; Accused in custody