മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
Nov 6, 2021 07:43 PM | By Anjana Shaji

മലപ്പുറം : പുഴക്കാട്ടിരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

സുലൈഖയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീൻ വെട്ടി പരിക്കേല്‍പ്പിച്ചത്.

ഭാര്യയെ വെട്ടിയതിന് ശേഷംകുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കുടുംബ വഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഉച്ചക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീൻ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്.

ശുചിമുറിയിലായിരുന്ന മകൻ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീൻ സവാദിനേയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ല. കൊളത്തൂർ പൊലീസ് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Husband hacks wife to death in Malappuram

Next TV

Related Stories
30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

Dec 22, 2021 10:37 PM

30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ

സ്വർണ്ണാഭരണ ശുദ്ധീകരണ തൊഴിലാളിയുടെ ബൈക്കിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികൾ അറസ്റ്റിലായി....

Read More >>
കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

Dec 22, 2021 07:34 AM

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

കർണാടകയിൽ പുതുവർഷ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ. പാർട്ടികളും പൊതുപരിപാടികളും...

Read More >>
കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

Dec 21, 2021 07:22 AM

കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; പൊലീസെത്തി കണ്ടെത്തിയത് ഹാന്‍സ് ശേഖരം

വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ജൈവവളമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാല്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിരോധിത പുകയില...

Read More >>
പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

Dec 10, 2021 06:47 AM

പീഡന കേസിലെ ഇരയെയും മാതാവിനെയും ആക്രമിച്ചു; പോക്സോ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ പ്രതിയുടെ ജാമ്യം...

Read More >>
  നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്

Dec 7, 2021 08:18 AM

നിയന്ത്രണം വിട്ട ലോറിയിടിച്ച് പൊലീസുകാര്‍ക്ക് പരിക്ക്

മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും...

Read More >>
നിയന്ത്രണം വിട്ടെത്തിയ  സ്വകാര്യ ബസ്  അഴുക്കു ചാലിലേക്കു ചെരിഞ്ഞു

Nov 7, 2021 07:47 AM

നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് അഴുക്കു ചാലിലേക്കു ചെരിഞ്ഞു

അമിത വേഗതയിലെത്തിയ സ്വകാര്യബസ്(Private Bus) നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു...

Read More >>
Top Stories