തിരുവനന്തപുരം : കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനും വേണ്ടിയാണ് കൺഫർമേഷൻ സംവിധാനം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായി കമ്മീഷൻ വിലയിരുത്തി.
ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിലെ ബാധിക്കുന്ന സാഹചര്യത്തിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നതടക്കമുള്ള കർശനമായ നടപടികളിലേക്ക് കടക്കുവാൻ പി എസ് സി തീരുമാനിച്ചിരിക്കുകയാണ്. 2023 ജനുവരി 23ന് ചേർന്ന കമ്മീഷൻ യോഗത്തിലാണ് തീരുമാനം.
PSC has issued a warning to those who have not written the exam despite being given confirmation