തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധി. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി
കോയമ്പത്തൂർ : ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ ഈറോഡിന് അടുത്ത് സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്.
ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു ശ്രീശ്രീ രവിശങ്കറും സംഘവും. യാത്രാമധ്യേ കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാൻഡിംഗ് നടത്തിയത് എന്നാണ് ഈറോഡ് പൊലീസ് അറിയിക്കുന്നത്.
രവിശങ്കറിനെ കൂടാതെ മൂന്ന് പേര് കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററിൽ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു.
Liquor shops in the state will have a holiday tomorrow