നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശേരിയിൽ വിമാനം താഴ്ന്നു പറന്നതു കാരണം വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നു പോയതായി പരാതി.
അത്താണി ശാന്തിനഗറിൽ ഓമന വർഗിസിന്റെ വീടിന്റെ ഓടുകളാണ് പറന്നു പോയത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഓമന വർഗീസ് വിമാനത്താവള ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഏതു വിമാനമാണ് നാശം വരുത്തിയതെന്ന് വ്യക്തമല്ല. വിമാനം താഴ്ന്ന് പറന്നപ്പോൾ കാറ്റടിച്ചാണ് ഓടുകൾ പറന്ന് പോകാൻ കാരണമായി കരുതുന്നത്.
Complaint that the roof tiles of the house were blown off due to the plane flying low