ഇടുക്കി : ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ.
കൊല്ലത്ത് പിതാവ് ആത്മഹത്യ ചെയ്ത കേസ്; മൂന്ന് പ്രതികൾ കൂടി പിടിയിൽ
കൊല്ലം : കൊല്ലം ആയൂരിൽ പിതാവ് ആത്മഹത്യ ചെയ്ത കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി സ്വദേശി ആൻസൻ, ആയൂർ സ്വദേശികളായ നൗഫൽ, ഫൈസൽ എന്നിവരെയാണ് കൊട്ടാരക്കരയിൽ വച്ച് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ മലപ്പേരൂർ സ്വദേശി മോനിഷനെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതോടെ കേസിലെ പ്രതികളെല്ലാം അറസ്റ്റിലായി. ആത്മഹത്യ പ്രേരണാക്കുറ്റം, പോക്സോ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 19 നാണ് ഗൃഹനാഥനെ വീടിന് പിന്നിലുള്ള ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങി വന്ന മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് നാലംഗ മദ്യപ സംഘം ഗൃഹനാഥനെ മര്‍ദ്ദിച്ചെന്നും ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു.
Forest department watcher killed in forest attack