വെമ്പായം :ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം കൊഞ്ചിറ പെരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു(22)വിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് നിരന്തരമായി പീഡനത്തിനിരയാക്കി എന്നാണ് കേസ്.
2021-ലാണ് വിഷ്ണു പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് സംസാരിക്കുകയും വീട്ടിലേക്കു വരാൻ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് പലതവണ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായി പറഞ്ഞു . നാടൻപാട്ട് കലാകാരനായിരുന്ന വിഷ്ണു പരിപാടി അവതരിപ്പിക്കാൻ പോയ ദിവസം പെൺകുട്ടിയെ വീട്ടിൽനിന്നു വിളിച്ചിറക്കി വട്ടപ്പാറയിലെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യവിവരം കിട്ടിയ പോലീസ് പ്രതിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വട്ടപ്പാറ സി.ഐ.ശ്രീജിത്ത്, എസ്.ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, പോലീസ് ഉദ്യോഗസ്ഥരായ സുനിൽകുമാർ, ജയകുമാർ, ബിനുകുമാർ എന്നിവരുൾപ്പെട്ട പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
A young man who molested a 16-year-old girl was arrested