കണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശികളായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി.
പാൽച്ചുരം സ്വദേശി തോട്ടവിള വീട്ടിൽ അജിത്കുമാർ ( 42), കൊട്ടിയൂർ ഒറ്റപ്ലാവ് ശ്രീജ (39) എന്നിവരെയാണ് പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എം.കെ. വിജേഷും സംഘവും അറസ്റ്റ് ചെയ്തത്.
പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിലായത്.
കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളാണ് ഇവരെന്നും കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സംഘം അറിയിച്ചു.
A young man and a young woman were caught by excise with ganja they were transporting on a bike