നഗരത്തില്‍ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍

നഗരത്തില്‍ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍
Jan 24, 2023 11:05 AM | By Vyshnavy Rajan

കല്‍പ്പറ്റ : നഗരത്തില്‍ യുവാവിനെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോന്‍ (പാപ്പന്‍-44) ആണ് മരിച്ചത്.

കാല്‍നടയായി പോകുമ്പോള്‍ വാഹനമിടിച്ചെന്നാണ് സംശയിക്കുന്നത്. ബൈപ്പാസ് റോഡരികിലെ ജനമൈത്രി ജംഗ്ഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.10നാണ് സംഭവമെന്ന് കല്‍പ്പറ്റ പോലീസ് പറഞ്ഞു.

ജിജി മോന്റെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ് റോഡരികിലേക്ക് വീണ ഇദ്ദേഹം ഏറെ നേരം ഇവിടെ കിടന്നത് രക്തം വാര്‍ന്ന് പോകാനിടയാക്കി. വിവരമറിഞ്ഞ് കല്‍പ്പറ്റ എസ്.ഐ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ജിജിമോനെ ഇടിച്ച വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിന് സമീപത്തെയും മറ്റും കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനം എതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

A young man died after being hit by an unknown vehicle in the city

Next TV

Related Stories
#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:02 PM

#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്...

Read More >>
#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:49 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ്...

Read More >>
#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Apr 20, 2024 11:41 AM

#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം...

Read More >>
#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

Apr 20, 2024 11:36 AM

#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ...

Read More >>
#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

Apr 20, 2024 11:23 AM

#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാർ...

Read More >>
#arrest |  പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

Apr 20, 2024 11:12 AM

#arrest | പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും...

Read More >>
Top Stories