യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ
Jan 23, 2023 01:25 PM | By Vyshnavy Rajan

തിരുവനന്തപുരം : യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ 26 പേരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്.

സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാർച്ച് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും നിരവധിപേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

അൽപസമയത്തിനകം പി കെ ഫിറോസിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി യൂത്ത് ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചത് എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

പൊലീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു, ഇത് പ്രവര്‍ത്തകര്‍ തിരിച്ചെറിയുകയായിരുന്നു. പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചു. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും എന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Youth League leader PK Feroze arrested

Next TV

Related Stories
സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി

Feb 4, 2023 09:33 PM

സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി

കുന്നന്താനത്ത് സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി എസ്വി സുബിനാണ് കോൺഗ്രസ് പ്രവർത്തകനായ അരുൺ...

Read More >>
സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം

Feb 4, 2023 02:02 PM

സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപനം

ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ്...

Read More >>
സാബു എം ജേക്കബ് ആം ആദ്മി പാർട്ടിയിലേക്കെന്ന് സൂചന

Feb 2, 2023 10:42 AM

സാബു എം ജേക്കബ് ആം ആദ്മി പാർട്ടിയിലേക്കെന്ന് സൂചന

എഎപി ഡൽഹി സംഘം കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ജനുവരി 26 മുതൽ 29 വരെയായിരുന്നു സന്ദർശനം....

Read More >>
ഇ.ചന്ദ്രശേഖരൻ എംഎൽഎയെ കൈയ്യേറ്റം ചെയ്ത കേസിൽ കൂറുമാറി സിപിഎം പ്രവർത്തകർ; രൂക്ഷവിമർശനവുമായി സിപിഐ

Jan 30, 2023 12:51 PM

ഇ.ചന്ദ്രശേഖരൻ എംഎൽഎയെ കൈയ്യേറ്റം ചെയ്ത കേസിൽ കൂറുമാറി സിപിഎം പ്രവർത്തകർ; രൂക്ഷവിമർശനവുമായി സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ച് സംഘർഷമുണ്ടായത്. ...

Read More >>
മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം- അമിത് ഷാ

Jan 30, 2023 09:24 AM

മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം- അമിത് ഷാ

ബിജെപി സർക്കാർ അധികാരത്തിേേലറിയതിന് പിന്നാലെ അഴിമതി കുറഞ്ഞതായും സമസ്ത മേഖലയിലും വികസന നേട്ടങ്ങൾ കാഴ്ചവയ്‌ക്കാൻ കഴിഞ്ഞതായും അദ്ദേഹം...

Read More >>
ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ല- കാന്തപുരം എ പി വിഭാഗം

Jan 28, 2023 05:51 PM

ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു രാജ്യമില്ല- കാന്തപുരം എ പി വിഭാഗം

ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു....

Read More >>
Top Stories