പിഞ്ചു കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കളെ മര്‍ദിച്ചു; മൂന്നംഗ സംഘം അറസ്റ്റില്‍

പിഞ്ചു കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കളെ മര്‍ദിച്ചു; മൂന്നംഗ സംഘം  അറസ്റ്റില്‍
Jan 23, 2023 08:39 AM | By Vyshnavy Rajan

കോട്ടയം : പിഞ്ചു കുഞ്ഞിന്‍റെ കൊഞ്ചല്‍ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്‍റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച സംഘം കോട്ടയം മുണ്ടക്കയത്ത് അറസ്റ്റില്‍. മൂന്നു വയസുളള കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ചായിരുന്നു മൂന്നംഗ സംഘത്തിന്‍റെ ആക്രമണം.

മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്,കെ.ആര്‍.രാജീവ്,കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് യുവദമ്പതികളെ കുഞ്ഞിന്‍റെ മുമ്പിലിട്ട് മൂന്നംഗ സംഘം ആക്രമിച്ചത്.

മുണ്ടക്കയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്പിലായിരുന്നു ആക്രമണം. യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തന്‍റെ അച്ഛനെ ഉച്ചത്തില്‍ വിളിച്ചതു കേട്ട യുവാക്കള്‍ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ അമ്മയായ യുവതിയുമായി കയര്‍ത്ത അക്രമി സംഘം യുവതിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാന്‍ ചെന്ന ഭര്‍ത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. നാട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്തു.

പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേര്‍ക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു. മുണ്ടക്കയം എസ്എച്ച്ഒ ഷൈന്‍കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Mistaking the child's babbling for sarcasm, the parents were beaten; A group of three was arrested

Next TV

Related Stories
#straydog | തെരുവുനായ  ആക്രമണം; 20കാരിക്ക് ഗുരുതര പരിക്ക്, 17കാരനും കടിയേറ്റു

Apr 23, 2024 06:00 PM

#straydog | തെരുവുനായ ആക്രമണം; 20കാരിക്ക് ഗുരുതര പരിക്ക്, 17കാരനും കടിയേറ്റു

നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാര സ്വദേശി 20 വയസുള്ള അനശ്വരയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

Apr 23, 2024 04:56 PM

#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ്...

Read More >>
#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

Apr 23, 2024 04:32 PM

#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍...

Read More >>
#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

Apr 23, 2024 04:10 PM

#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു....

Read More >>
#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

Apr 23, 2024 04:02 PM

#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക്...

Read More >>
#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

Apr 23, 2024 04:01 PM

#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനില്‍ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതില്‍ നിന്നും പുറത്തു...

Read More >>
Top Stories