കോഴിക്കോട്: വിമർശനങ്ങളും നിരദേശങ്ങളും തേടി സി.പിഐ എം ഉന്നത നേതാക്കൾ ഉൾപ്പെടെ നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്ന് നേതാക്കൾ.
കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഉയർന്നു വരുന്ന ജനരോഷത്തെ ഇല്ലാതാക്കാൻ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നതോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും, സംസ്ഥാനങ്ങൾക്കുള്ള ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന സമീപനവുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് നേതാക്കൾ ജനങ്ങളോട് വിശദീകരിച്ചു.
സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും, രാജ്യവും സംസ്ഥാനവും നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ ജനങ്ങളുമായി സംവദിക്കാനുമാണ് സി.പി.ഐ.എം നേതൃത്യത്തിൽ മുന്ന് ആഴ്ചക്കാലം നടത്തി വന്ന ഗൃഹസ ന്ദർശനപരിപാടിയാണ് ഇന്നോടെ സമാപിച്ചത്.
മന്ത്രിമാർ,പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ പാർട്ടി പ്രവർത്തകർ വരെയാണ് ഗൃഹസന്ദർശനത്തിന് നേതൃത്യം നൽകിയത്. മൂന്നാഴ്ച കാലമായി നടത്തിയ ഗൃഹസന്ദർശനം മുഴുവൻ ജനങ്ങളുടെയും ജീവിതാവസ്ഥ കളെ കുറിച്ച് മനസിലാക്കാനുംസഹായകകരമായതായി നേതാക്കൾ പറഞ്ഞു.
നാദാപുരം കുമ്മങ്കോട് സി.പിഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുൻ കോഴിക്കോട് എം എൽ എ യുമായ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗൃഹസന്ദർശനത്തിൽ പി.കെ പ്രദീപൻ,പികെ ശിവ ദാസൻ, എംകെ വിനീഷ്, സതീശൻ ടി, സത്യൻ കെ കെ, അജിത കെ കെ,എം.പി പ്രദീപ് എന്നിവർ പങ്കെടുത്തു.
CPIM home visit program concludes on a grand note