രഞ്ജി ട്രോഫി; പുതിയ റെക്കോർഡുമായി വിദർഭ, രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധം

രഞ്ജി ട്രോഫി; പുതിയ റെക്കോർഡുമായി വിദർഭ, രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധം
Jan 19, 2023 01:55 PM | By Nourin Minara KM

ഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു.

രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. 1948/49 സീസണിൽ ഡൽഹിക്കെതിരെ 78 റൺസ് പ്രതിരോധിച്ചാണ് ബീഹാർ റെക്കോർഡിട്ടത്. ഡൽഹിയെ അന്ന് 48 റൺസിന് ബീഹാർ ഓളൗട്ടാക്കിയിരുന്നു.

വിദർഭയ്ക്കായി സ്പിന്നർ ആദിത്യ സർവടെയാണ് തിളങ്ങിയത്. താരം 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ വിദർഭ 74 റൺസിന് ഓളൗട്ടായി. മറുപടിയായി ഗുജറാത്ത് 256 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ വിദർഭ രണ്ട് റൺസിനിപ്പുറം ഓളൗട്ടായി. ഇതോടെ ഗുജറാത്തിൻ്റെ വിജയലക്ഷ്യം 73 ആയി.

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 54 റൺസിന് ഓളൗട്ടാവുകയായിരുന്നു. ആദിത്യ സർവടെയ്ക്കൊപ്പം ഹർഷ് ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 18 റൺസെടുത്ത സിദ്ധാർത്ഥ് ദേശായി മാത്രമേ ഗുജറാത്ത് നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ.

Vidarbha with a new record in Ranji Trophy

Next TV

Related Stories
മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ രംഗത്ത്

Feb 5, 2023 10:35 AM

മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ രംഗത്ത്

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ലാറ്റില്‍ വച്ച് മദ്യലഹരിയില്‍...

Read More >>
പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി; വധു ഷാഹിദ് അഫ്രീദിയുടെ മകൾ

Feb 4, 2023 11:42 PM

പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി; വധു ഷാഹിദ് അഫ്രീദിയുടെ മകൾ

പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമായുള്ള വിവാഹം കറാച്ചിയിൽ വച്ച്...

Read More >>
ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

Feb 3, 2023 11:51 PM

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്...

Read More >>
ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Feb 2, 2023 11:18 PM

ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

Read More >>
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

Jan 30, 2023 04:23 PM

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മുരളി വിജയ്

38 വയസുകാരനായ താരം ഇന്ത്യയുടെ ഓപ്പണറായിരുന്നു....

Read More >>
ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം

Jan 29, 2023 11:44 PM

ന്യൂസീലൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയം

അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 6 വിക്കറ്റിന്. ബോളർമാരുടെ സഹായത്താൽ വെറും 99 റണ്ണുകളിൽ കിവികളെ ഒതുക്കിയ ഇന്ത്യക്ക് അതെ...

Read More >>
Top Stories