ശബരിമല കതിന അപകടം: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ശബരിമല കതിന അപകടം: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
Jan 19, 2023 07:25 AM | By Susmitha Surendran

പത്തനംതിട്ട : ശബരിമലയിലെ കതിന അപകടത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. വെടിക്കെട്ടിന്റെ നടത്തിപ്പുകാരായ മൂന്ന്പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൃശ്ശൂർ സ്വദേശിയായ കരാറുകാരിയിൽ നിന്ന് ലൈസൻസ് ഏറ്റെടുത്ത മൂന്നംഗ സംഘം സംഭവത്തിന് ശേഷം ഒളിവിലാണെന്നാണ് സൂചന

ജനുവരി രണ്ടിന് കതിന അപകടം ഉണ്ടായതിന് പിന്നാലെ സന്നിധാനം പൊലീസ് കേസെടുത്തത് അപകടത്തിൽ മരിച്ച ജയകുമാറിനെയും രജീഷിനെയും ചികിത്സയിൽ കഴിയുന്ന അമലിനെയും പ്രതി ചേർത്തായിരുന്നു.

തുടർ അന്വേഷണത്തിൽ വെടിക്കെട്ട് നടത്തിപ്പിന്റെ കരാർ ഏറ്റെടുത്ത തൃശ്ശൂർ സ്വദേശിയായ എം എസ് ഷീനയേയും ഭർത്താവ് പികെ സുരേഷിനെയും കേസിൽ പ്രതി ചേർത്തിരുന്നു. അൻപത് വയസിൽ താഴെ പ്രായമുള്ള കരാറുകാരി ഷീനയ്ക്ക് സന്നിധാനത്ത് വരാൻ കഴിയാത്തതിനാൽ ഭർത്താവ് സുരേഷിന്റെ പവർ ഓഫ് അറ്റോണി നൽകുകയായിരുന്നു.

ലൈസൻസ് ഉള്ളയാൾ മുഴുവൻ സമയവും സന്നിധാനത്ത് ഉണ്ടാവണമെന്ന ദേവസ്വം ബോർഡ് ചട്ടത്തെ തുടർന്നാണ് ഇത്. എന്നാൽ സുരേഷും സന്നിധാനത്ത് അപൂർവമായി മാത്രമെ എത്താറുണ്ടായിരുന്നുള്ളു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സന്നിധാനത്തും മാളികപ്പുറത്തും ശബരീപീഠത്തിലും വെടിക്കെട്ട് നടത്തിയിരുന്നത് മുൻകാലങ്ങളിൽ ശബരിമലയിലെ കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്ന മൂന്ന് പേരാണ്. അപകടമുണ്ടായ സമയത്തും ഇവരാണ് കതിനപ്പുരയിലുണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

എന്നാൽ മൂന്നംഗ സംഘത്തിന്റെ പേരിൽ കരാറോ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ പൊലീസിന് ഇവരെ നേരിട്ട് ചോദ്യം ചെയ്യുന്നതടക്കം ബുദ്ധിമുട്ടാകും. നിലവിൽ പ്രതിയാക്കിയിട്ടുള്ള കാരാറുകാരി ഷീനയുടേയും ഭർത്താവ് സുരേഷിന്റെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇരവരും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്നംഗ സംഘത്തിനെതിരെ ഇവർ മൊഴി നൽകിയാൽ അന്വേഷണം ആ വഴിയ്ക്ക് നീങ്ങും

Police are investigating the Katina accident at Sabarimala.

Next TV

Related Stories
#goldrate |   നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

Apr 20, 2024 12:50 PM

#goldrate | നേരിയ ഇടിവിൽ സ്വർണവില; ആശ്വസിക്കാതെ ഉപഭോക്താൾ

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6805 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5705...

Read More >>
#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Apr 20, 2024 12:02 PM

#arrest | വടകരയിൽ യുവാവിനെ മരിച്ച് നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ്...

Read More >>
#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:49 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ? - മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ്...

Read More >>
#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Apr 20, 2024 11:41 AM

#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം...

Read More >>
#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

Apr 20, 2024 11:36 AM

#suspension | ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി: പോളിങ് ഓഫിസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച സിപിഎം ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കുമെതിരെ കലക്ടർ...

Read More >>
#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

Apr 20, 2024 11:23 AM

#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാർ...

Read More >>
Top Stories