ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്

ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്
Nov 5, 2021 08:36 PM | By Susmitha Surendran

കൊച്ചി :കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്‍ ജോജു ജോര്‍ജുമായി ഒത്തുതീര്‍പ്പില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്നും ജോജു നേരിട്ടെത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പറയട്ടെയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് ഇന്ന് ചേര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. പൊലീസ് നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവും നിയമനടപടികളുമുണ്ടാകും. ഇതുവരെ ചര്‍ച്ചകള്‍ക്കെത്തിയത് ജോജുവിന്റെ സുഹൃത്തുക്കളാണ്.

ഒത്തുതീര്‍പ്പ് നടത്തേണ്ടത് കോണ്‍ഗ്രസല്ല. ജോജുവിന്റെ ആളുകളാണ്. അന്ന് നടന്ന സംഭവങ്ങള്‍ക്ക് ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടതും അവരാണ്’. ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കാര്‍ തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ജോജുവിന്റെ അഭിഭാഷകന്റെ പ്രതികരണം. ജോജുവിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകള്‍ പിന്‍വലിക്കണം.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ജോജുവിന് വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Mohammad Shias asked Jojo George to withdraw the complaint first

Next TV

Related Stories
ദിലിപിന്റെ വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്

Jan 24, 2022 06:24 AM

ദിലിപിന്റെ വിചാരണ നീട്ടണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തിലേക്ക്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും...

Read More >>
 11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി

Jan 23, 2022 08:42 PM

11 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം ആറ് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ...

Read More >>
ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

Jan 14, 2022 07:39 AM

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

Jan 10, 2022 07:49 AM

നടിയെ ആക്രമിച്ച കേസ്; മുഖ്യ പ്രതി പൾസർ സുനി സാക്ഷിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നു....

Read More >>
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Jan 7, 2022 07:49 AM

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

Jan 3, 2022 08:33 PM

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ് (Actor Dileep) രം​ഗത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിന് പിന്നിൽ...

Read More >>
Top Stories