തടസ്സങ്ങള്‍ വഴി മാറി മന്ത്രിക്ക് നന്ദി അറിയിക്കാന്‍ അങ്കമാലിയില്‍ നിന്ന് രാജു ജോര്‍ജ്ജെത്തി

തടസ്സങ്ങള്‍ വഴി മാറി മന്ത്രിക്ക് നന്ദി അറിയിക്കാന്‍ അങ്കമാലിയില്‍ നിന്ന് രാജു ജോര്‍ജ്ജെത്തി
Sep 21, 2021 03:03 PM | By Truevision Admin

കോഴിക്കോട് : കേരളത്തില്‍ ഒരു വ്യവസായ സംരംഭകന് ഏറെനാള്‍ അനുഭവിക്കേണ്ടി വന്ന തടസ്സങ്ങള്‍ പഴങ്കഥയായി മാറിയതിന്റെ അനുഭവസാക്ഷ്യമാണ് അങ്കമാലിയില്‍ നിന്നുമെത്തിയ രാജു ജോര്‍ജ്ജിന് പറയാനുണ്ടായിരുന്നത്.

വിദേശത്തെ ഉയര്‍ന്ന ജോലി രാജി വെച്ചാണ് ജന്‍മനാട്ടില്‍ വ്യവസായം തുടങ്ങാന്‍ രാജു ജോര്‍ജ്ജ് തീരുമാനിച്ചത്. സര്‍ക്കാറിന്റെ പുതിയ വ്യവസായ നയങ്ങള്‍ക്കും മന്ത്രിക്കും നന്ദി പറയാനായി മാത്രം അദ്ദേഹം കോഴിക്കോട്ടെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ എത്തി.

കെഎസ്ഇബിയുടെ ഭാഗത്തു നിന്നുണ്ടായ ചില കടുത്ത നിലപാടുകള്‍ സംരംഭത്തിന് തടസ്സമാകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. കെട്ടിട നിര്‍മ്മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന ഡ്രൈമിക്‌സ് കോണ്‍ക്രീറ്റ് സൊല്യൂഷന്‍ ആണ് രാജു ജോര്‍ജിന്റെ സംരംഭം.

ഗതാഗത പ്രശ്ങ്ങളും നിര്‍മ്മാണ സാമഗ്രികളുടെ അഭാവവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി മാറുമ്പോള്‍ അതിന് ഒരു പ്രതിവിധിയായാണ് രാജു ‘ഡ്രൈ മിക്‌സ് കോണ്‍ക്രീറ്റ് സൊല്യൂഷന്‍ ‘ രൂപപ്പെടുത്തിയത്.

വിദേശരാജ്യങ്ങളിലെ പരിചയവും തുണയായി. 2017 ലെ കേന്ദ്ര ഗവണ്മെന്റിന്റെ യുവ വ്യവസായിക്കുള്ള അവാര്‍ഡ് രാജുവിനായിരുന്നു. തടസങ്ങളില്‍ മനം മടുത്ത് നില്‍ക്കുന്ന വേളയിലാണ് എറണാകുളത്തെ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ അദ്ദേഹം എത്തുകയും പരാതി നല്‍കുകയും ചെയ്തത്.

ഉടന്‍ തന്നെ വ്യവസായ മന്ത്രി പി. രാജീവും വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും രാജു ജോര്‍ജ്ജ് അനുഭവിച്ച തടസങ്ങള്‍ ഇല്ലാതാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു.

തടസ്സം നീങ്ങി. ആഗ്രഹിച്ച രീതിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.’ബില്‍ഡീസി ഡ്രൈ മിക്‌സ് സൊല്യൂഷന്‍ ‘ എന്ന പേരില്‍ ഇറങ്ങുന്ന ഉല്‍പ്പന്നം ലക്ഷ്ദ്വീപ് പോലുള്ള മേഖലയിലും വയനാട് പോലെയുള്ള ഗിരി മേഖലകളിലും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 30 പേരാണ് രാജു ജോര്‍ജിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.

Raju George came from Angamaly to thank the Minister for overcoming the obstacles

Next TV

Related Stories
ഐഡിബിഐ ബാങ്കിന് 567 കോടി രൂപയുടെ അറ്റാദായം

Oct 21, 2021 09:13 PM

ഐഡിബിഐ ബാങ്കിന് 567 കോടി രൂപയുടെ അറ്റാദായം

ഐഡിബിഐ ബാങ്കിന് 567 കോടി രൂപയുടെ...

Read More >>
ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍സ്; ഉത്സവകാല ഓഫറുകളുമായി  ആക്സിസ് ബാങ്ക്

Oct 21, 2021 09:10 PM

ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍സ്; ഉത്സവകാല ഓഫറുകളുമായി ആക്സിസ് ബാങ്ക്

ദില്‍ സേ ഓപ്പണ്‍ സെലിബ്രേഷന്‍സ്; ഉത്സവകാല ഓഫറുകളുമായി ആക്സിസ്...

Read More >>
ലോക്ഡൗണിനു ശേഷം കവര്‍ച്ചാ ശ്രമങ്ങളില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും  കരുതുന്നതായി ഗോദ്റെജ് ലോക്സ് പഠന റിപ്പോര്‍ട്ട്

Oct 21, 2021 08:59 PM

ലോക്ഡൗണിനു ശേഷം കവര്‍ച്ചാ ശ്രമങ്ങളില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും കരുതുന്നതായി ഗോദ്റെജ് ലോക്സ് പഠന റിപ്പോര്‍ട്ട്

ലോക്ഡൗണിനു ശേഷം കവര്‍ച്ചാ ശ്രമങ്ങളില്‍ വര്‍ധനവുണ്ടാകുമെന്ന് ദക്ഷിണേന്ത്യയിലെ 79 ശതമാനം പോലീസുകാരും കരുതുന്നതായി ഗോദ്റെജ് ലോക്സ് പഠന...

Read More >>
ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും

Oct 20, 2021 10:18 PM

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് കമ്പനിയും

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇന്‍ഫോപാര്‍ക്ക്...

Read More >>
പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌

Oct 20, 2021 10:15 PM

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌...

Read More >>
Top Stories