Categories
desaster

കണ്ണൂര്‍ ജില്ലയില്‍ 9 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
തലശ്ശേരി 31, ഇരിട്ടി 23 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.
സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ചെറുതാഴം 17, തലശ്ശേരി 25, 29, കൊട്ടിയൂര്‍ 4, പയ്യന്നൂര്‍ 33, പരിയാരം 6, ന്യൂ മാഹി 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്ക് ഇന്ന്  (ആഗസ്ത് 4) കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍  വിദേശത്ത് നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ ഡിഎസ്സി ജീവനക്കാരനുമാണ്.
അതിനിടെ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 100 കണ്ണൂര്‍ സ്വദേശികള്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP