ഡൽഹിയിൽ ഹോട്ടലിൽ തീ പിടുത്തം; ഒമ്പത്‌ പേർ മരിച്ചു;മരിച്ചവരിൽ ചോറ്റാനിക്കര സ്വദേശിനിയും

Loading...

ന്യൂഡൽഹി ; ഡൽഹിയിലെ  ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിച്ചു. ഇന്ന്‌ പുലർച്ചെ4.30ഓടെയാണ്‌ ഡൽഹി കരോൾബാഗിലെ അർപിത് പാലസ്‌ എന്ന ഹോട്ടലിൽ തീ പിടുത്തമുണ്ടായത്‌. ചോറ്റാനിക്കര സ്വദേശി ജയശ്രീ(53) യും അപകടത്തിൽ മരിച്ചു.

ഹോട്ടലിലെ താമസക്കാരിൽ കൂടുതൽ മലയാളികൾ ഉള്ളതായി സംശയിക്കുന്നു.ചേരാനെല്ലുരിൽനിന്നുള്ള രണ്ടുപേരെ കാണാതായിട്ടുണ്ട്‌. 13 അംഗ മലയാളി സംഘത്തിലെ 10 പേർ സുരക്ഷിതരാണ്‌. നളിനിഅമ്മ, വിദ്യാസാഗർ  എന്നിവരെയാണ്‌ തെരയുന്നത്‌.

20 അഗ്നി രക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്‌.

Loading...