യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Nov 4, 2021 09:35 PM | By Susmitha Surendran

ബ്ലൂംബെർഗ്: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചന നൽകി ലോകാരോഗ്യ സംഘടന. യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. യൂറോപ്പ് മേഖലയിൽ 78 മില്ല്യൺ കോവിഡ് കേസുകളാണുള്ളത്.

തെക്ക് കിഴക്കൻ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറൻ പസഫിക്-ആഫ്രിക്കൻ മേഖലയിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ കൂടുതലാണിത്. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ പകുതിയും മധ്യേഷ്യയിൽ നിന്നാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.

കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകൾ കൂടിയതും നിയന്ത്രണങ്ങൾ പിൻവലിച്ചതുമാണ് കേസുകൾ കൂടുന്നതിലേക്ക് നയിച്ചത്.

കോവിഡ് വ്യാപനം ഇതേ നിലയ്ക്ക് തുടർന്നാൽ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളിൽ അഞ്ച് ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടർ ഹാൻസ് ക്ലൂജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസുകൾ കൂടിയാൽ ആശുപത്രി സൗകര്യങ്ങൾക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു

Europe may once again be the source of Kovid; World Health Organization with warning

Next TV

Related Stories
#israelisoldiers |​ഗാസയിലെ വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോ​ഗം ചെയ്യുന്ന ഇസ്രയേൽ സൈനിക‍ർ; വീ‍ഡിയോ പുറത്ത്, വിമർശനം

Mar 29, 2024 01:45 PM

#israelisoldiers |​ഗാസയിലെ വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോ​ഗം ചെയ്യുന്ന ഇസ്രയേൽ സൈനിക‍ർ; വീ‍ഡിയോ പുറത്ത്, വിമർശനം

ഇസ്രായേൽ സൈനികരുടെ ചിത്രങ്ങളും വീഡിയോകളും പലസ്തീൻ സ്ത്രീകളെയും എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന...

Read More >>
#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി

Mar 29, 2024 12:33 PM

#prisonescaped | സ്ത്രീവേഷം കെട്ടി പട്ടാപ്പകൽ ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ, എല്ലാത്തിനും സഹായിച്ചത് കാമുകി

പ്രാദേശിക പത്രമായ എൽ കാരബോബെനോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്...

Read More >>
#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

Mar 29, 2024 06:33 AM

#accident | ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ വെന്തുമരിച്ചു

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടർന്നത്....

Read More >>
#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

Mar 28, 2024 06:54 PM

#court |ഭാര്യയെ 'സെക്കൻഡ് ഹാൻഡ്' എന്ന് വിളിച്ചു, ഉപദ്രവിച്ചു, 3 കോടി നഷ്ടപരിഹാരം നൽകാൻ കോടതി

ഹാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കോടതിയുടെ വിധി....

Read More >>
#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

Mar 28, 2024 09:03 AM

#accident|ബാൾട്ടിമോറിൽ പാലം അപകടം :രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച്‌ പാലം തകർന്നതിനെ തുടർന്ന്‌ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ വീണ പിക്കപ്പ്...

Read More >>
Top Stories