ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി തിരിച്ചുവിടുന്നു.

ട്രാഫിക് നിയന്ത്രണം;വെസ്റ്റ് ഹില്ലിൽ നിന്നും ബസ്സുകളെ വഴി തിരിച്ചുവിടുന്നു.
Jan 7, 2023 05:10 PM | By Kavya N

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനം വെസ്റ്റ് ഹില്ലിൽ ട്രാഫിക് നിയന്ത്രണം. വടകരയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ബസ്സുകളെ വെസ്റ്റ് ഹിൽ ഗസ്റ്റ് ഹൗസ് വഴി മാലാപറമ്പിലൂടെ കോഴിക്കോട്ട് സ്റ്റാൻഡിലേക്ക് വഴി തിരിച്ചു വിടുന്നു.

സമാപന സമ്മേളനത്തിലേക്ക് വരുന്ന ആയിരങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കുകയാണ്. നേരത്തെ ഉച്ചകഴിഞ്ഞത് മുതൽ വെസ്റ്റ്ഹിൽ ടൗണിൽ വൻ ട്രാഫിക് ബ്ലോക്ക് ആയിരുന്നു.

ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് ഇത്തരത്തിലുള്ള ട്രാഫിക് സംവിധാനം പോലീസ് സ്വീകരിച്ചത്.

Traffic control; buses diverted from West Hill kerala state school kalolsavam 2023

Next TV

Related Stories
Top Stories










Entertainment News