കോഴിക്കോട് : അഞ്ചു ദിവസമായി ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവം വളരെ കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിച്ചവരാണ് ഓരോ മാധ്യമങ്ങളും. കലോത്സവ നഗരിയിലെ മാധ്യമ പ്രവർത്തനം എടുത്ത് പറയേണ്ട ഒന്നാണ്.
കോഴിക്കോട് ജില്ലയിലെ കലോത്സവ വേദികളും കോഴിക്കോട് ഒരുക്കിയ ജനകീയ സൽക്കാരവും ലോകത്തെമ്പാടുമുള്ള മലയാളികളെ അറിയിക്കാൻ മാധ്യമങ്ങൾ നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
രാപ്പകൽ വിശ്രമമില്ലാതെ മത്സര പരിപാടികളും കലോത്സവത്തിലെ രസകരമായ നിമിഷങ്ങളും മാധ്യമപ്രവർത്തകർ ജനങ്ങളിലെത്തിച്ചു.
പ്രധാന വേദിയിൽ ഒരുക്കിയ മീഡിയ പവലിയനുകൾ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾക്ക് വേദികളായതും ശ്രദ്ധേയമായിരുന്നുവെന്നും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ അതിൻ്റെ പ്രൗഢിയിൽ അവതരിപ്പിച്ച എല്ലാ മാധ്യമ പ്രവർത്തകരെയും പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Thanks to the media workers who made Kalotsavam Kerala's festival; Appreciating the media, Minister P.A. Muhammad Riaz kerala school kalolsavam 2023