കോഴിക്കോട് : 61-മത് സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രത്തിന്റെ ഭാഗമാകുന്നു. ഹയർസെക്കൻഡറി വിഭാഗം ഉറുദു ഗസല്‍ ആലാപനത്തിൽ എ ഗ്രേഡോടെ മികച്ച വിജയം നേടിയിരിക്കുകയാണ് കാർത്തിക ലെഹൻ.
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്. നേരത്തെ വടകരയിൽ നടന്ന കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിൽ ഹയർ അപ്പീലിലൂടെയായിരുന്നു സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഡി.പി.ഐ ജീവൻ ബാബുവിന് ഹയർ അപ്പീൽ നൽകി, ഈ അപ്പീൽ പരിഗണിക്കുകയും അടച്ച തുകയായ 5000രൂപ തിരികെ ലഭിക്കുകയും ചെയ്തു. ഇത് അർഹതക്കുള്ള അംഗീകാരം ആണെന്ന് ഗുരുവും പ്രമുഖ ഗസൽ ഗായകനുമായ നോബി ബെൻഡക്സ് പറഞ്ഞു.
ദീർഘകാലം കോഴിക്കോട് സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപകനായ ഇദ്ദേഹം കോഴിക്കോട്ടുകാർക്ക് സുപരിചിതനാണ് . ഏഴു മത്സരയിനങ്ങളിൽ ഇദ്ദേഹം ശിക്ഷണം നൽകിയ ശിഷ്യന്മാർ 45 എ ഗ്രേഡാണ് കരസ്ഥമാക്കിയത്.
ആകാശവാണി, ദൃശ്യ ചാനലുകൾ, നിരവധി ഗസൽ സന്ധ്യകൾ ഉൾപ്പടെ അവതരിപ്പിച്ച പ്രസിദ്ധനാണ് നോബി ബെൻഡക്സ്. കാർത്തിക ലെഹൻ ഉറുദു ഗസൽ ആലാപത്തിന് പുറമേ ജില്ലയിൽ ലളിത ഗാനത്തിലും പങ്കെടുത്തിരുന്നു.
അച്ഛൻ: സജീഷ് നാരായണൻ കെ (എസ് എസ് കെ പ്രോജക്ട് ഓഫീസർ കോഴിക്കോട്). അമ്മ:ഡോ: റീന എ.എം(ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മലയാള വിഭാഗം മേധാവി). സഹോദരി: അളകാ നാരായണൻ, എം എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്, സഹോദരിയും ഉറുദു ഗാനാലാപനം, മലയാളം ഉൾപ്പെടെ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
Gazelle with ishal; Kartika prepares Eran Sandhya kerala school kalolsavam 2023