കോഴിക്കോട് : ഹൈസ്ക്കൂൾ വിഭാഗം സംഘനൃത്തം കാണാൻ പ്രധാന വേദിയായ അതിരാണി പാടത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.
കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളുമായി നർത്തകിമാർ നടനമാടിയപ്പോൾ പ്രക്ഷേ കമനം കുളിർന്നു. പുരാണ കഥകൾ , വടക്കൻ പാട്ടുകൾ , ഐതീഹ്യങ്ങൾ , ദേവീ സ്തുതികൾ എന്നിവയുടെ പശ്ചാതലത്തിലാണ് വിവിധ ടീമുകൾ മാറ്റുരുച്ചത്.
രാമ - രാവണ യുദ്ധം , മഹിഷീ മർദ്ദനം തുടങ്ങിയ പുരാണ കഥകളും പശ്ചാതലമായി.
പുരാണങ്ങളെ സമകാലിക സംഭവങ്ങളുമായി കൂട്ടി ചേർത്ത് വേറിട്ട പ്രമേയങ്ങൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട തീമുകളാണ് മിക്ക സംഘങ്ങളും തെരത്തെടുത്തത്.
Witness the sea of people; Athirani padam was full of dancers kerala school kalolsavam 2023