---
title: "ഉറുദു പഠിക്കാതെ ക്വിസ്സ് മത്സരത്തിൽ എ ഗ്രേഡ് നേടി റാനിയ എസ്. എൻ"
english_title: "Rania S got A grade in quiz competition without studying Urdu kerala state school kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88970/rania-s-got-a-grade-in-quiz-competition-without-studying-urdu-kerala-state-school-kalolsavam-2023"
published_at: "2023-01-06T20:39:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b83a445cb0d_raniya_pic.jpg"
keywords: []
---

# ഉറുദു പഠിക്കാതെ ക്വിസ്സ് മത്സരത്തിൽ എ ഗ്രേഡ് നേടി റാനിയ എസ്. എൻ

> **Lead Summary:** **കോഴിക്കോട് : ഉ**റുദു പഠിക്കണമെന്ന ഉറച്ച ആഗ്രഹത്തിന്റെ ഫലം വിജയമായിരുന്നു റാനിയയ്ക്ക്. കൊർദോവ എച്ച് എസ് എസ് അമ്പലത്തറ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ റാനിയയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം.

## Article Content

**കോഴിക്കോട് : ഉ**റുദു പഠിക്കണമെന്ന ഉറച്ച ആഗ്രഹത്തിന്റെ ഫലം വിജയമായിരുന്നു റാനിയയ്ക്ക്. കൊർദോവ എച്ച് എസ് എസ് അമ്പലത്തറ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ റാനിയയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം.

ഉറുദു പഠിക്കണമെന്ന് ക്വിസ് മത്സരത്തിൽ പങ്കെടുക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്താണ് റാനിയ ഉറുദു പഠിക്കാനിറങ്ങിയത്. ഒന്നര മാസത്തെ കഠിന പ്രയത്നം. അധ്യാപികമാരായ സജിന ടീച്ചർ, ജീവ ടീച്ചർ, നാഫിറ എന്നിവരുടെ സഹായത്തോടെയും യുട്യൂബ് നോക്കിയും റാനിയ നേടിയെടുത്തത് ഉറുദു മാത്രമല്ല വിജയത്തിലേക്ക് കൂടിയാണ്.

റാനിയയുടെ ഉമ്മ സോഫിയ എല്ലാത്തിനും കൂടെയുണ്ട്. ഉറുദുവിനോട്‌ ഒരു താല്പര്യം തോന്നിയാണ് പഠിച്ചതും ഇവിടെ വരെ എത്തിയതെന്നും തിരുവനന്തപുരത്തുകാരിയായ റാനിയ പറഞ്ഞു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88970/rania-s-got-a-grade-in-quiz-competition-without-studying-urdu-kerala-state-school-kalolsavam-2023)