---
title: "കരകൗശല മേളയിൽ ആറൻമുള കണ്ണാടിക്ക് പ്രിയമേറുന്നു"
english_title: "At the craft fair, the Aranmula mirror is loved- kerala state school kalotsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88934/at-the-craft-fair-the-aranmula-mirror-is-loved-kerala-state-school-kalotsavam-2023"
published_at: "2023-01-06T14:37:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7eb308637d_kannadi_pic_.jpg"
keywords: []
---

# കരകൗശല മേളയിൽ ആറൻമുള കണ്ണാടിക്ക് പ്രിയമേറുന്നു

> **Lead Summary:** **കോഴിക്കോട് :** സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സാമൂതിരി തളി സ്കൂളിലെ രേവതി പട്ടത്താനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കരകൗശല മേളയിൽ പൈതൃക ഉൽപ്പന്നമായ ആറൻമുള കണ്ണാടിക്ക് പ്രിയമേറുന്നു.

## Article Content

**കോഴിക്കോട് :** സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സാമൂതിരി തളി സ്കൂളിലെ രേവതി പട്ടത്താനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കരകൗശല മേളയിൽ പൈതൃക ഉൽപ്പന്നമായ ആറൻമുള കണ്ണാടിക്ക് പ്രിയമേറുന്നു.

കലോത്സവം തീരുന്നതിന് മുമ്പ് മുഴുവൻ കണ്ണാടികളും വിറ്റ് തീരുന്ന അവസ്ഥയാണ് പത്തനംതിട്ട ജില്ലാ സ്റ്റാളിന്റെ ചുമതലയുള്ള അധ്യാപകനായ അജിത്ത് എബ്രഹാം പറഞ്ഞു. സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ ഒന്നാമത് എത്തിയ വിദ്യാർത്ഥികളുടെ ഉൾപ്പന്നങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

കരകൗശല അലങ്കാര ഉൾപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, എൽ ഇ ഡി ബൾബുകൾ, പെയിന്റിംഗ്, വിവിധ തരം ഭക്ഷ്യ വസ്തുക്കൾ എന്നിവ പ്രദർശനത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88934/at-the-craft-fair-the-aranmula-mirror-is-loved-kerala-state-school-kalotsavam-2023)