---
title: "ക്യമറ മാറ്റണമെന്ന് ആവശ്യപ്പെട്ട് വേദി രണ്ടിൽ പ്രതിഷേധം"
english_title: "Protest at stage 2 demanding to move the camera kerala state kaloltsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88879/protest-at-stage-2-demanding-to-move-the-camera-kerala-state-kaloltsavam-2023"
published_at: "2023-01-06T10:17:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7a947a1286_prathisedham_pic.jpg"
keywords: []
---

# ക്യമറ മാറ്റണമെന്ന് ആവശ്യപ്പെട്ട് വേദി രണ്ടിൽ പ്രതിഷേധം

> **Lead Summary:** **കോഴിക്കോട് : **വേദി രണ്ടിൽ ( ഭൂമി - സാമൂ തിരി സ്കൂൾ ) ജനപ്രിയ ഇനമായ ഹൈസ്ക്കൂൾ വിഭാഗം നാടക മത്സരം കാണാനെത്തിയ കാണികൾ സദസ്സിന് മുന്നിൽ സ്ഥാപിച്ച ക്യാമറകൾ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു.

## Article Content

**കോഴിക്കോട് : **വേദി രണ്ടിൽ ( ഭൂമി - സാമൂ തിരി സ്കൂൾ ) ജനപ്രിയ ഇനമായ ഹൈസ്ക്കൂൾ വിഭാഗം നാടക മത്സരം കാണാനെത്തിയ കാണികൾ സദസ്സിന് മുന്നിൽ സ്ഥാപിച്ച ക്യാമറകൾ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു.

9 മണിക്ക് തുടണ്ടേ മത്സരം 10 മണി കഴിഞ്ഞിട്ടുo തുടങ്ങാത്തതിനാലും കടുത്ത പ്രതിഷേധമാണ് വേദിയിൽ ഉയർന്നത്. കാണികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം സ്ഥാപിച്ച ക്യാമറകൾ മാറ്റി സ്ഥാപിക്കമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.

പൊലീസും സംഘാടകരും ഇടപെട്ട് കാണികളെ ശാന്തരാക്കുകയായിരുന്നു. ക്യാമറകൾ മാറ്റിയതിന് ശേഷമാണ് കാണികൾ അടങ്ങിയത്. 10. 15 നോ ടെ നാടക മത്സരം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88879/protest-at-stage-2-demanding-to-move-the-camera-kerala-state-kaloltsavam-2023)