---
title: "തുടർച്ചയായി; ഏഴാമതും ഉറുദുവിൽ മതിലകം തന്നെ"
english_title: "Continually; 7th is also Matilakam in Urdu-kerala state kalotsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88859/continually-7th-is-also-matilakam-in-urdu-kerala-state-kalotsavam-2023"
published_at: "2023-01-05T23:21:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b70f294861b_pic_1.jpg"
keywords: []
---

# തുടർച്ചയായി; ഏഴാമതും ഉറുദുവിൽ മതിലകം തന്നെ

> **Lead Summary:** **കോഴിക്കോട്: **61ാ മത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ അനുഭൂതിയിലേക്ക്. ഹൈസ്കൂൾ വിഭാഗം ഉർദൂ പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടിയിരിക്കുകയാണ് മതിലകം സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.

## Article Content

**കോഴിക്കോട്: **61ാ മത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ അനുഭൂതിയിലേക്ക്. ഹൈസ്കൂൾ വിഭാഗം ഉർദൂ പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടിയിരിക്കുകയാണ് മതിലകം സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ.

ഗുരു ഷമീർ കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിലാണ് പഠിച്ചത്. അനുപ്രഭയാണ് ടീം ലീഡർ. ദേവപ്രഭ, പാർവതി സോമൻ, റൈഷാന, ശ്രേയ, നിഹില,മൻഹ പങ്കെടുത്തു. 8 ഇനങ്ങളിലാണ് ഇത്തവണ സ്കൂൾ മത്സരിക്കുന്നത്.

കന്നട പദ്യം ചൊല്ലൽ & കഥാരചന, ഒപ്പന, ഉറുദു പ്രസംഗം തുടങ്ങിയവയാണ്. ഇതിൽ കന്നട പദ്യം ചൊല്ലലിലും ഒപ്പനയിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. പ്രധാന അധ്യാപകൻ മുജീബ് റഹ്മാൻ, വിനീത ടീച്ചർ, ജീബ ടീച്ചർ, ഗഫൂർ മാസ്റ്റർ തുടങ്ങിയ അധ്യാപകർ മികച്ച പിന്തുണയുമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88859/continually-7th-is-also-matilakam-in-urdu-kerala-state-kalotsavam-2023)