കോഴിക്കോട്ടെ കലോത്സവം കുട്ടിപൊലീസിന്റെ കയ്യിൽ

കോഴിക്കോട്ടെ കലോത്സവം കുട്ടിപൊലീസിന്റെ കയ്യിൽ
Jan 5, 2023 06:01 PM | By Vyshnavy Rajan

കോഴിക്കോട്: വേദികളിൽ പ്രതിഭകൾ മാറ്റുയ്ക്കുമ്പോൾ കലോത്സവ നഗരിയിലെ ഉപ്പാവുകയാണ് കുട്ടിപ്പോലീസ്. കലോത്സവവേദിയിലേക്കുന്ന വാഹനങ്ങളെ നിയന്ത്രിച്ചും, ഹെൽപ് ഡസ്കിൽ സഹായമായും, വേദികൾ സജ്ജീകരിച്ചും ഭക്ഷണമൊരുക്കിയും കുട്ടിപൊലീസ് കലോത്സവ നഗരിയിൽ സജീവമാണ്.

2010ൽ കോഴിക്കോട് നടന്ന 50 മത് സ്കൂൾ കലോത്സവത്തിലാണ് ആദ്യമായി പരിശീലനം നൽകിയ ഹൈസ്‌കൂൾ വിദ്യർത്ഥികളുടെ സം ഘത്തെ കലോത്സവേദികളിലെ ക്രൗഡ് മാനേജ്‌മെന്റ്നായി നിയോഗിച്ചത്. ഏറെ ശ്രദ്ധ നേടിയ ഈ നീക്കം വിജയമായതിനെ തുടർന്നാണ്

അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സ്റ്റുഡന്റ് പൊലീസിനെ രൂപീകരിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. കോഴിക്കോട് നഗരപരധിയിലെ 22 ഹയർസെക്കന്ററി, ഹൈസ്കൂളിലെ spc കേഡറ്റുകളാണ് രണ്ടു ഷിഫ്റ്റുകളായ് പ്രവർത്തിക്കുന്നത്. പ്രൊവിഡൻസ് സ്കൂളിലും സാമൂതിരി സ്കൂളിലും spc യുടെ ഹോണസ്റ്റി ഫുഡ്ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. യു എൻ പ്രഖ്യാപിച്ച സുസ്ഥിര വികസനത്തിന്റെ 17 ലക്ഷ്യങ്ങളുടെ ആശയങ്ങളെ കലോത്സവ നഗരിയിലെത്തുന്നവരിലേക്ക് നൽകാനുള്ള പ്രവർത്തനങ്ങളും spc ചെയ്യുന്നുണ്ടെന്ന് സ്റ്റുഡന്റ് പോലീസ് സിപിഓ മാരായ അബ്ദുൾ ജബ്ബാർ, പ്രിയങ്ക എൻ, സ്റ്റെല്ല ലിൻസി എന്നിവർ അറിയിച്ചു.

Kozhikode Kalothsavam in the hands of Kuttipolice

Next TV

Related Stories
Top Stories