---
title: "കലോത്സവ വേദിയിൽ കാണികൾക്ക് ഹരമായി കുഞ്ഞൻ റോബോർട്ട്"
english_title: "Kunjan Robort charmed the audience at the Kalotsava stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88820/kunjan-robort-charmed-the-audience-at-the-kalotsava-stage-state-kerala-kalolsavam-2023 "
published_at: "2023-01-05T17:23:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6bbf98a45b_robot_pic.jpg"
keywords: []
---

# കലോത്സവ വേദിയിൽ കാണികൾക്ക് ഹരമായി കുഞ്ഞൻ റോബോർട്ട്

> **Lead Summary:** **കോഴിക്കോട് : **61 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ .പ്രധാന വേദിയായ അതിരാണി പാടത്ത് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ കാണികൾക്ക് അത്ഭുതമായി എട്ടാം ക്ലാസുകാരന്റെ റോബോർട്ട്. പുല്ലൂരാം പാറ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ബാദുഷ് നിർമിച്ച കുഞ്ഞൻ റോബോർട്ടിനെ പരിചയപ്പെടാൻ ഒരുപാട് കാണികളാണ് എത്തിയത്.

## Article Content

**കോഴിക്കോട് : **61 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ .പ്രധാന വേദിയായ അതിരാണി പാടത്ത് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ കാണികൾക്ക് അത്ഭുതമായി എട്ടാം ക്ലാസുകാരന്റെ റോബോർട്ട്. പുല്ലൂരാം പാറ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ബാദുഷ് നിർമിച്ച കുഞ്ഞൻ റോബോർട്ടിനെ പരിചയപ്പെടാൻ ഒരുപാട് കാണികളാണ് എത്തിയത്.

ഫോണിൽ വീഡിയോ കണ്ട് പ്രചോദനം ഉൾകൊണ്ടാണ് ഇത്തരത്തിൽ ഒരു റോബോർട്ടിന്റെ നിർമാണത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ബാദുഷ് പറയുന്നു. ഫുഡ്‌ ഡെലിവറിക്ക് ഉപയോഗിക്കുന്ന ഈ റോബോർട്ടിന്റെ നിർമാണത്തിൽ വളരെ ചുരുങ്ങിയ സാധനങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു.

പാഴ് വസ്തുക്കൾ കൊണ്ടുള്ള റോബോർട്ട് നിർമാണത്തിൽ സബ് ജില്ലയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട് ബാദുഷ. പുല്ലൂരാം പാറ അഞ്ചുകണ്ടി കുഞ്ഞ് മുഹമ്മദ്- ആയിഷ ദമ്പതിമാരുടെ മകനാണ് ബാദുഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88820/kunjan-robort-charmed-the-audience-at-the-kalotsava-stage-state-kerala-kalolsavam-2023 )