കോഴിക്കോട്: കോഴിക്കോട് ഒരു സ്കൂളുണ്ട് പേര് . കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ...അഥവാ സ്കൂൾ കലോത്സവങ്ങളിലെ നാടകമത്സരങ്ങളിലെ അവസാനിക്കാത്ത ഖനി 2014 മുതൽ എല്ലാ സ്കൂൾ കലോൽസവങ്ങളിലും സംസ്ഥാന തല പങ്കാളിത്തം. ഒരു തവണയൊഴികെ എല്ലാ പ്രാവിശ്യവും നേരിട്ട് യോഗ്യത.അപ്പീൽ മുഖേന 2019 സംസ്ഥാന തലത്തിലെത്തിയ സിംഗപ്പൂർ എന്ന നാടകത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും മികച്ചനടനള്ള പുരസ്‌കാരവും.
മറ്റ് സ്കൂളുകളിൽ നിന്ന് കോക്കല്ലൂരിനെ വേർതിരിക്കുന്നത് നാടകമൽസരങ്ങളിലെ സാന്നിധ്യത്തിനു പുറമെ മറ്റൊരു കാര്യമാണ്. കോക്കല്ലൂരിലെ നാടകങ്ങൾ അരങ്ങിലെത്തിക്കുന്നത് കഥാപാത്രങ്ങളാവുന്ന അഭിനേതാക്കളോ. നാടകമൊരുക്കന്ന സംവിധായകനോ മാത്രമല്ല. അതിലുപരി നാടകത്തെ ഇഷ്ടപ്പെടുന്ന കോക്കല്ലൂരിലെ നാടകപ്രേമികളും പൂർവ്വ വിദ്യാർത്ഥികളുമാണ്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന നാടക റിഹേഴ്‌സൽ ക്യാമ്പുകളിലെ ഭക്ഷണമായും സാമ്പത്തിക സഹായമായും നാട്ടുകാർ മുൻപന്തിയിൽ ഉണ്ടാവും.
നാടകത്തെ അരങ്ങിലെത്തിക്കാൻ കയ്മെയ് മറന്ന് പൂർവ്വ വിദ്യാർത്ഥികളും. വേദിയിലെത്തുന്ന നാടകത്തെ പ്രോത്സാഹിപ്പിക്കാനും അവർ റെഡി. മുൻപ് സംസ്ഥാന തലത്തിലേക്ക് മൽസരത്തിൽ പങ്കെടുക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ പത്രണ്ടായിരം രൂപ മണിക്കൂറുകൾ കൊണ്ട് ബക്കറ്റ് പിരിവ് നടത്തിയതും നാടകത്തോടുള്ള കോക്കല്ലൂരിലെ നാടകപ്രേമത്തെ അടയാളപ്പെടുത്തുന്നു വരും ദിവസങ്ങളിൽ കോക്കല്ലൂരിൽ സംഗീത നാടക അക്കാഡമിയും ടാഗോർ വായനശാലയും സംയുക്തമായാത്ത നടത്തുന്ന മൂന്ന് ദിവസത്തെ നാടക മൽസരത്തിന്റെ ആവേശത്തിലാണ് ഇവർ കോക്കല്ലൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും രൂപീകരിച്ച നാടകസംഘമാണ് മാവറിക്സ് . മാവറിക്സിന്റെ ആദ്യ നാടക സംരഭമാണ് എമിൽ മാധവിയുടെ മരണാനുകരണം.
ലോക നാടക വേദിയിലെ തന്നെ പുതു പരീക്ഷണമായ മരണാനന്തരത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിട്ടുണ്ട്... അറുപത്തിയൊന്നാം സ്കൂൾകലോൽസവത്തിൽ മനോജ് നാരായണൻ ഒരുക്കിയ കലാസമിതിയുമായ് കോക്കല്ലൂരിലെ വിദ്യാർത്ഥികൾ അരങ്ങിലെത്തുമ്പോൾ പുറത്ത് നാടകം കാണുവാനും അവരെ പ്രോത്സാഹിപ്പിക്കാനും കോക്കല്ലൂരിലെ നാടകപ്രേമികളും പൂർവ്വ വിദ്യാർത്ഥികളും കാത്തിരിപ്പുണ്ടായിരുന്നു.
Nadapupunna drama; a never-ending mine of drama competitions in school festivals