---
title: "മുത്തശ്ശിമാർക്കൊപ്പം; തന്റെ അവസാന സ്കൂൾ കാലോത്സവ വേദിയോട് വിടപറഞ്ഞിറങ്ങി കൃഷ്ണ"
english_title: "Krishna bids farewell to his last school festival venue with his grandparents"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88773/krishna-bids-farewell-to-his-last-school-festival-venue-with-his-grandparents"
published_at: "2023-01-05T12:12:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b673d4e2d55_krishana_pic.jpg"
keywords: []
---

# മുത്തശ്ശിമാർക്കൊപ്പം; തന്റെ അവസാന സ്കൂൾ കാലോത്സവ വേദിയോട് വിടപറഞ്ഞിറങ്ങി കൃഷ്ണ

> **Lead Summary:** **കോഴിക്കോട്** : തന്റെ അവസാനത്തെ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കുടുംബസമേതം കോഴിക്കോടേക്ക് എത്തിയിരിക്കുകയാണ് കൊല്ലം വിമല ഹൃദയ ജി.എച്. എസ്.എസ് പട്ടത്താനം പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണ എൽ പ്രകാശ് .61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ കൊളാഷിലും ജലഛായത്തിലും ഫസ്റ്റ് വിത്ത്‌ എ ഗ്രേഡ് നേടിയാണ് അവസാന സ്കൂൾ കലോത്സവവേദിയിൽ നിന്നും കൃഷ്ണ പടിയിറങ്ങുന്നത്.

## Article Content

**കോഴിക്കോട്** : തന്റെ അവസാനത്തെ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കുടുംബസമേതം കോഴിക്കോടേക്ക് എത്തിയിരിക്കുകയാണ് കൊല്ലം വിമല ഹൃദയ ജി.എച്. എസ്.എസ് പട്ടത്താനം പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണ എൽ പ്രകാശ് .61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ കൊളാഷിലും ജലഛായത്തിലും ഫസ്റ്റ് വിത്ത്‌ എ ഗ്രേഡ് നേടിയാണ് അവസാന സ്കൂൾ കലോത്സവവേദിയിൽ നിന്നും കൃഷ്ണ പടിയിറങ്ങുന്നത്.

ഇത്തവണത്തെ കാലോത്സവത്തിന് അമ്മയുടെയും അനിയന്റെയും രണ്ട് മുത്തശ്ശിമാരുടെയും കൂടെയാണ് കൃഷ്ണ കൊല്ലത്തു നിന്ന് കോഴിക്കോടേക്ക് വണ്ടി കയറിയത് തുടർച്ചയായ 8 വർഷത്തെ വിജയം കൃഷ്ണയുടെ അവസാന കാലോത്സവത്തിന് മാറ്റ് കൂട്ടി.3ആം ക്ലാസ്സിൽ പഠിക്കുമ്പോൾ സബ്ജില്ലാ കാലോത്സവത്തിൽ തുടങ്ങിയ വിജയ യാത്ര തുടർച്ചയായ 8 മത്തെ വർഷവും വിജയമുറപ്പിച്ചു കാലോത്സവ വേദിയോട് വിടപറഞ്ഞിറങ്ങുമ്പോൾ വിജയിച്ച മത്സരങ്ങളുടെ ഓർമ്മകൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ടാണ് കൃഷ്ണ തിരിച്ചുപോകുന്നത്.

കൊല്ലം കരിങ്കോട് സ്വദേശിയായ കൃഷ്‌ണയുടെ അച്ഛൻ പ്രകാശിനു മകളുടെ വിജയത്തിൽ പങ്കെടുക്കാൻ എത്താൻ കഴിയാത്തത് ഒരല്പം വിഷമം ഉണ്ടാക്കിയ കാര്യമാണെങ്കിലും അമ്മ ലക്ഷ്മിയുടെയും, മുത്തശ്ശിമാരുടെയും, അനിയന്റെയും പിന്തുണയുമായി കൃഷ്ണ തന്റെ മികച്ച പ്രകടനം കാഴ്ച വെച്ച് അവസാന കലോത്സവ വേദിയോട് വിട പറഞ്ഞിറങ്ങി. ഒന്നാം ക്ലാസ്സ്‌ മുതൽ ചിത്രരജന അഭ്യസിക്കുന്ന കൃഷ്ണയ്ക്ക് വലുതും ചെറുതുമായ നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ട് സമ്മാനം നേടാൻ കഴിഞ്ഞു.സഹോദരൻ അധ്വൈദ് കായിക മേഖലയിൽ വിവിധ മത്സര ഇനങ്ങളിൽ മത്സരിച്ചു വിജയം കൈ വരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88773/krishna-bids-farewell-to-his-last-school-festival-venue-with-his-grandparents)